അറബ് രാജ്യങ്ങളുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ട്രംപിന്റെ കൂടുതല്‍ സഹായം വേണമെന്ന് നെതന്യാഹു

അറബ് രാജ്യങ്ങളുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ട്രംപിന്റെ കൂടുതല്‍ സഹായം വേണമെന്ന് നെതന്യാഹു


ടെല്‍ അവിവ്: ഏതാനും ബന്ദികളുടെ മോചനത്തിന് അവസരമൊരുക്കിയ ജനുവരിയില്‍ ഉണ്ടാക്കിയ ഒരു ചെറിയ വെടിനിര്‍ത്തല്‍ കരാര്‍ മുതല്‍ ഇപ്പോള്‍ സാധ്യമായ സമാധാന കരാറിനുവരെ കാരണക്കാരനായ ഡോണാള്‍ഡ് ട്രംപിനെ പ്രശംസിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 

ഭാവിയിലെ ഭീഷണികള്‍ക്കെതിരെ ഇസ്രായേല്‍ 'ജാഗ്രതയോടെ' തുടരുമെന്ന് വാദിക്കുന്നതിനാല്‍, ട്രംപിന്റെ നേതൃത്വം കൂടുതല്‍ അറബ് രാജ്യങ്ങളുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ഇസ്രായേലിനെ സഹായിക്കുമെന്ന  വിശ്വാസം നെതന്യാഹു പ്രകടിപ്പിച്ചു. ഇസ്രേയല്‍ പാര്‍ലമെന്റ് നെസ്റ്റിനെ അഭിസംബോധന ചെയ്യാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രം പ് എത്തിയപ്പോളായിരുന്നു നെതന്യാഹുവിന്റെ പരാമര്‍ശം. ഉച്ചകഴിഞ്ഞ് ഈജിപ്തില്‍ നടക്കുന്ന ആഗോള സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനു മുന്നോടിയായാണ് ട്രംപ് ഇസ്രായേലില്‍ സന്ദര്‍ശനം നടത്തിയത്. ട്രംപ് നെസ്റ്റിനെ അഭിസംബോധന ചെയ്യുമ്പോള്‍ അമേരിക്കയുടെയും ഖത്തറിന്റയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ഹമാസും ഇസ്രായേലും ഒപ്പുവെച്ച സമാധാന കരാര്‍ വ്യവസ്ഥകള്‍ അനുസരിച്ച് മോചിപ്പിച്ചു കൈമാറിയ ബന്ദികളുമായി ഹലികോപറ്ററുകളും റെഡ് ക്രോസിന്റെ വാഹനങ്ങളും ഇസ്രായേലിലും പാലസ്തീനിലും എത്തുന്നുണ്ടായിരുന്നു. 

പാര്‍ലമെന്റിനെ അഭിസംബോധനചെയ്യുന്നതിനിടയില്‍ യുദ്ധത്തില്‍ വീണുപോയ ഇസ്രായേലി സൈനികര്‍ക്ക് നെതന്യാഹു ആദരാഞ്ജലി അര്‍പ്പിച്ചു

'ജൂത കലണ്ടര്‍ അനുസരിച്ച് ഇന്ന് രണ്ട് വര്‍ഷത്തെ യുദ്ധത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നുവെന്ന് നെതന്യാഹു പറഞ്ഞു.

വീണുപോയ ഇസ്രായേലി സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച നെതന്യാഹു കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുമായ ചിലരെ പേരെടുത്ത് പരാമര്‍ശിച്ചു.
'ഈ വീരന്മാര്‍ കാരണം, നമ്മുടെ രാഷ്ട്രം അതിജീവിക്കും... അഭിവൃദ്ധിപ്പെടും... സമാധാനമുണ്ടാകും,' പ്രധാനമന്ത്രി പറഞ്ഞു. നമ്മള്‍ ഒരുമിച്ച് സമാധാനം കൈവരിക്കും-  നെതന്യാഹു പറഞ്ഞു.

വര്‍ഷങ്ങളായി ഇസ്രായേലിന് നല്‍കിയ പിന്തുണയ്ക്കും, വേനല്‍ക്കാലത്ത് നേരത്തെ ഇറാനുമായുള്ള 12 ദിവസത്തെ സംഘര്‍ഷത്തില്‍ എടുത്ത 'ധീരമെന്നു വിശേഷിപ്പിച്ച തീരുമാനങ്ങള്‍ക്കും നെതന്യാഹു അമേരിക്കയോട് നന്ദി പറഞ്ഞു.

ജൂണില്‍, ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ച വിവരം അദ്ദേഹം പരമാര്‍ശിച്ചു.

'വൈറ്റ് ഹൗസില്‍ ഇസ്രായേല്‍ രാഷ്ട്രത്തിന് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സുഹൃത്താണ് ഡോണള്‍ഡ് ട്രംപെന്ന് നെതന്യാഹു പറഞ്ഞു, ആ പരാമര്‍ശം കേള്‍ക്കെ ചേംബറില്‍ 'ട്രംപ്' എന്ന മുദ്രാവാക്യങ്ങള്‍ മുഴങ്ങി

ട്രംപിന്റെ സമാധാന നിര്‍ദ്ദേശത്തെ സമാധാനത്തിലേക്കുള്ള 'നിര്‍ണ്ണായക' ചുവടുവയ്പ്പായി നെതന്യാഹു വിശേഷിപ്പിച്ചു, 'ഞാന്‍ ഈ സമാധാനത്തിന് പ്രതിജ്ഞാബദ്ധനാണ്, നിങ്ങള്‍ ഈ സമാധാനത്തിന് പ്രതിജ്ഞാബദ്ധരാണ്, ഒരുമിച്ച് നമ്മള്‍ ഈ സമാധാനം കൈവരിക്കും' എന്ന് കൂട്ടിച്ചേര്‍ത്തു.

മോചിതരായ പലസ്തീനികള്‍ അവരുടെ കുടുംബവുമായി വീണ്ടും ഒന്നിക്കുമ്പോള്‍, നമുക്ക് ഇസ്രായേല്‍ പാര്‍ലമെന്റിലേക്ക് മടങ്ങാം.

ച്രരിത്രത്തില്‍ ആലേഖനം ചെയ്യപ്പെടുന്ന ഈ ഒരു ദിവസം, ട്രംപിന്റെ പേരും 'നമ്മുടെ രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും ചരിത്രത്തില്‍' ആലേഖനം ചെയ്യപ്പെടുമെന്ന് നെതന്യാഹു പറഞ്ഞു.

'ഈ നിമിഷത്തിനായി ഞങ്ങള്‍ എത്രയോ നാളുകളായി കാത്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു, 'മുഴുവന്‍ രാഷ്ട്രത്തിന്റെയും പേരില്‍ നെതന്യാഹു ട്രംപിനു നന്ദി പറഞ്ഞു.

കരച്ചിലും ആര്‍പ്പുവിളിയും ആഹ്ലാദവും; മോചിതരായ തടവുകാരെ സ്വീകരിച്ച് പലസ്തീനികള്‍ 

പലസ്തീന്‍ തടവുകാരുമായി റാമല്ലയില്‍ രണ്ട് റെഡ് ക്രോസ് ബസുകള്‍ എത്തിയപ്പോള്‍, അവിടെ ഒത്തുകൂടിയ കുടുംബങ്ങളില്‍ നിന്ന് ആര്‍പ്പുവിളികളുടെ അലര്‍ച്ചകള്‍ ഉയര്‍ന്നു.

തങ്ങളുടെ പ്രിയപ്പെട്ടവരെ കെട്ടിപ്പിടിച്ചുകൊണ്ട് അമ്മമാരും പിതാക്കന്മാരും കരഞ്ഞു, മറ്റുള്ളവര്‍ അവരെ തോളില്‍ ഉയര്‍ത്തി മോചനം ആഘോഷിച്ചു.

ഇന്ന് മോചിതരായവരില്‍ പലരും കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇസ്രായേലി കോടതികള്‍ ശിക്ഷിച്ചതിന് ശേഷം ജീവപര്യന്തം തടവ് അനുഭവിക്കുന്നവരായിരുന്നു.

അവരില്‍ പലരും മെലിഞ്ഞവരായി കാണപ്പെട്ടു, ചിലര്‍ക്ക് ദൃശ്യമായ പരിക്കുകളും ഉണ്ടായിരുന്നു. ചിലര്‍ക്ക് നടക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു. തങ്ങളുടെ ബന്ധുക്കള്‍ നേരിടുന്ന അവസ്ഥയെക്കുറിച്ച് ഇവിടുത്തെ പല കുടുംബങ്ങളും ആശങ്കാകുലരാണെന്ന് വ്യക്തമാണ്.