സ്റ്റോക്ക്‌ഹോം: 2025ലെ സാമ്പത്തിക നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ജോയൽ മോക്കർ, ഫിലിപ്പ് ആഗിയോൺ, പീറ്റർ ഹൊവിറ്റ് എന്നിവർക്കാണ് പുരസ്കാരം. നവീകരണത്തിൽ അധിഷ്ഠിതമായ സാമ്പത്തിക വളർച്ചയെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരമെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി പ്രഖ്യാപിച്ചു.
സാങ്കേതിക പുരോഗതിയിലൂടെ സുസ്ഥിര വളർച്ചയ്ക്കുള്ള മുൻവ്യവസ്ഥകൾ തിരിച്ചറിഞ്ഞതിനാണ് സാമ്പത്തിക ചരിത്രകാരനായ ജോയൽ മോക്കറിന് അംഗീകാരം. ക്രിയേറ്റീവ് ഡിസ്ട്രക്ഷനിലൂടെയുള്ള സുസ്ഥിര വളർച്ചയുടെ സിദ്ധാന്തത്തിനാണ് ഫിലിപ്പ് ആഗിയോണിനും പീറ്റർ ഹൊവിറ്റിനും പുരസ്കാരം.