മാസപ്പടി കേസ് എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണാ വിജയന്റെ അപ്പീല്‍

മാസപ്പടി കേസ് എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണാ വിജയന്റെ അപ്പീല്‍


തിരുവനന്തപുരം: മാസപ്പടിക്കേസിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ വീണാ വിജയന്‍ അപ്പീല്‍ നല്‍കി. അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയതിനെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.

സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെയാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. വീണയുടെ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ഡിസംബര്‍ മൂന്നിന് പരിഗണിക്കും.