അഫ്ഗാന്‍- പാകിസ്താന്‍ സംഘര്‍ഷവും താന്‍ അവസാനിപ്പിക്കുമെന്ന് ട്രംപ്

അഫ്ഗാന്‍- പാകിസ്താന്‍ സംഘര്‍ഷവും താന്‍ അവസാനിപ്പിക്കുമെന്ന് ട്രംപ്


വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷവും താന്‍ പരിഹരിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ അവസാനിപ്പിച്ച എട്ടാമത്തെ യുദ്ധമാണ് ഇസ്രയേല്‍- ഹമാസ് തമ്മിലുള്ളതെന്നും യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ താന്‍ മിടുക്കനാണെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് ബന്ദികളെ വിട്ടയക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് പുതിയ അവകാശവാദവുമായി ട്രംപ് രംഗത്തെത്തിയത്. 

വ്യക്തിപരമായ ഉയര്‍ച്ചയ്ക്കു വേണ്ടിയല്ല മാനുഷികത മുന്‍നിര്‍ത്തിയാണ് ഇത്തരം ശ്രമങ്ങള്‍ നടത്തുന്നതെന്നും ട്രംപ് പറഞ്ഞു. 

നൊബേല്‍ പുരസ്‌കാരത്തിനു വേണ്ടിയല്ല, ജീവന്‍ രക്ഷിക്കുവാനായാണ് സമാധാനശ്രമങ്ങള്‍ നടത്തുന്നത്. ലക്ഷക്കണക്കിന് ജീവനുകളാണ് താന്‍ രക്ഷപ്പെടുത്തിയതെന്നും ട്രംപ് അവകാശപ്പെട്ടു.