പ്രക്ഷോഭങ്ങളിലെ കൊലകള്‍ക്കും നാശനഷ്ടങ്ങള്‍ക്കും കാരണം ട്രംപെന്ന് ഇറാന്‍

പ്രക്ഷോഭങ്ങളിലെ കൊലകള്‍ക്കും നാശനഷ്ടങ്ങള്‍ക്കും കാരണം ട്രംപെന്ന് ഇറാന്‍


ടെഹ്‌റാന്‍: ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതിനും നാശനഷ്ടം ഉണ്ടായതിനും ഉത്തരവാദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപാണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയ്. 

ട്രംപിനെ കുറ്റവാളിയെന്നു മുദ്ര കുത്തിയ ഖമനേയി കലാപത്തിന് നേതൃത്വം നല്‍കിയത് വാഷിങ്ടണാണെന്ന് ആരോപിച്ചു. ഇറാനെ സൈനിക, രാഷ്ട്രീയ, സാമ്പത്തിക ആധിപത്യത്തിന് കീഴില്‍ തിരികെ കൊണ്ടുവരുകയെന്നതാണ് യു എസിന്റെ ലക്ഷ്യമെന്നും ഖമനേയി കൂട്ടിച്ചേര്‍ത്തു.

ഇറാനിലെ 31 പ്രവിശ്യകളിലായി 600ലധികം പ്രതിഷേധങ്ങള്‍ നടന്നതായാണ് യു എസ് ആസ്ഥാനമായുള്ള വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നടപടി സൈനിക ആക്രമണം ഉള്‍പ്പെടെയുള്ള ശക്തമായ നീക്കങ്ങള്‍ക്ക് കാരണമാകുമെന്ന് ഡൊണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.