നെതന്യാഹുവും പെസെഷ്‌സ്‌കിയുമായി പുടിന്‍ ചര്‍ച്ച നടത്തി

നെതന്യാഹുവും പെസെഷ്‌സ്‌കിയുമായി പുടിന്‍ ചര്‍ച്ച നടത്തി


മോസ്‌കോ: ഇറാനിലെയും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെയും പ്രതിസന്ധിയും സംഭവ വികാസങ്ങളും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഇസ്രേയല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ടെലിഫോണില്‍ ചര്‍ച്ച ചെയ്തു. ഇറാന്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ നെതന്യാഹുവിന് റഷ്യയുടെ സഹായമുണ്ടാകുമെന്ന്  പുടിന്‍ വാഗ്ദാനം ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

പ്രതിസന്ധിക്ക് വിരാമമിടാന്‍ നയതന്ത്ര ഇടപെടലുകള്‍ക്ക് തയ്യാറാണെന്നും പുടിന്‍ അറിയിച്ചു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയുമായും പുടിന്‍ ഫോണില്‍ സംസാരിച്ചതായി റഷ്യന്‍ വൃത്തങ്ങള്‍ അറിയിച്ചു. മേഖലയില്‍ സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് റഷ്യന്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ഇറാനില്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനെയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ  പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് പുടിന്‍ ഫോണില്‍ സംസാരിച്ചത്. ഇറാനില്‍ ഇതിനകം 3400ലധികം പേര്‍ കൊല്ലപ്പെട്ടതായി യു എസ് ആസ്ഥാന മായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.