ജറുസലേം: ഇറാനില്‍ നിന്ന് ഇസ്രായേലിലേക്ക് നിരവധി മിസൈലുകള്‍ വിക്ഷേപിച്ചു. പ്രദേശത്ത്് ഒന്നിലധികം മിസൈലുകള്‍ വിക്ഷേപിച്ചതായി ഇസ്രായേലും സ്ഥിരീകരിച്ചു.
ഇസ്രായേലിലുള്ളവരോട് സംരക്ഷിത സ്ഥലത്ത് പ്രവേശിച്ച് തുടരാനും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവിടെ തുടരണമെന്നും ഐ ഡി എഫ് മുന്നറിയിപ്പ് നല്‍കി.
ഇസ്രായേലിന്റെ തുടരന്‍ മിസൈലുകള്‍ക്ക് ഇസ്രായേല്‍ വ്യോമസേന കടുത്ത പ്രതിരോധമാണ് ഉയര്‍ത്തുന്നത്. നേരത്തെ ഇസ്രായേല്‍ ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ എന്നായിരുന്നു ഇറാന്‍ ആക്രമണത്തെ വിളിച്ചത്. ഇസ്രായേല്‍ ആക്രമണങ്ങളെ 'യുദ്ധ പ്രഖ്യാപനം' എന്നാണ് ഇറാന്‍ വിളിച്ചത്.