ജറുസലേം: ഇറാനില്‍ നിന്ന് വിക്ഷേപിച്ച കൂടുതല്‍ ഡ്രോണുകള്‍ തടഞ്ഞതായി ഇസ്രായേല്‍. ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതിന് മറുപടിയായാണ് ഇസ്രായേലിലേക്ക് ഡ്രോണുകള്‍ വിക്ഷേപിച്ചത്.
ഇറാന്റെ ഡ്രോണുകളില്‍ പലതും തടഞ്ഞതായി ഇസ്രായേല്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ പറഞ്ഞു.
ഇറാന്‍ ഇസ്രായേലിലേക്ക് നൂറോളം ഡ്രോണുകളാണ് വിക്ഷേപിച്ചതെന്നാണ് സൈന്യം പറഞ്ഞത്.
ഇറാനെതിരെ ഇതുവരെ നടത്തിയ ഏറ്റവും വലിയ സൈനിക നടപടിയില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളും സൈനിക കമാന്‍ഡ് കേന്ദ്രങ്ങളും ഉള്‍പ്പെടെ 100ഓളം ലക്ഷ്യങ്ങളാണ് ആക്രമിച്ചത്. ഇറാന്റെ സായുധ സേനാ മേധാവിയും ഉന്നത ആണവ ശാസ്ത്രജ്ഞരും ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു.