കുവൈത്ത് എയര്‍വേയ്സ് സര്‍വീസുകള്‍ പുനരാരംഭിച്ചു

കുവൈത്ത് എയര്‍വേയ്സ് സര്‍വീസുകള്‍ പുനരാരംഭിച്ചു


കുവൈത്ത് സിറ്റി: യു എസ്- ഇസ്രായേല്‍- ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് സേവനം താത്ക്കാലികമായി നിര്‍ത്തിവെച്ച കുവൈത്ത എയര്‍വേയ്സ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന്  വിവിധ സ്ഥലങ്ങളിലേക്ക് 35 വിമാന സര്‍വീസുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചു.

കുവൈത്ത് എയര്‍വേയ്സിന്റെ പ്രാരംഭ ലക്ഷ്യസ്ഥാനങ്ങള്‍ ബെയ്റൂട്ട്, റിയാദ്, ലണ്ടന്‍, ഇസ്താംബുള്‍, ധാക്ക, മുംബൈ, കൊച്ചി, കൊളംബോ, ഡല്‍ഹി, മനില, കെയ്റോ, ജിദ്ദ, തിരുവനന്തപുരം എന്നിവയായിരിക്കുമെന്ന് കമ്പനിയുടെ ആക്ടിംഗ് സി ഇ ഒ അബ്ദുല്‍ വഹാബ് അല്‍-ഷാട്ടി കുനയ്ക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

പ്രാദേശിക സാഹചര്യവും കുവൈത്തിനെതിരായ ഇറാനിയന്‍ ആക്രമണവും കാരണം ഫെബ്രുവരി 28 മുതല്‍ താത്ക്കാലികവും മുന്‍കരുതലുമായി അടച്ചിട്ട വ്യോമാതിര്‍ത്തി വീണ്ടും തുറക്കുന്നതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് കുവൈത്ത് എയര്‍വേയ്സിന്റെ പ്രഖ്യാപനം.

കുവൈത്തിലെ മറ്റൊരു വിമാനക്കമ്പനിയായ ജസീറ എയര്‍വേയ്സും ടെര്‍മിനല്‍ 5ല്‍ നിന്ന് ഒമ്പത് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സര്‍വീസ് പുന:രാരംഭിക്കുമെന്ന് അറിയിച്ചു.