ഇസ്ലാമാബാദ്: ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയിബയുടെ സഹ സ്ഥാപകന്‍ അമീര്‍ ഹംസയ്ക്കു നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു. അക്രമികളെ കണ്ടെത്താനായിട്ടില്ല. ഗുരുതര പരിക്കേറ്റ അമീര്‍ ഹംസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലാഹോറിലെ ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫിസിന് മുന്നിലാണ് അജ്ഞാത സംഘം അമീര്‍ ഹംസയ്ക്ക് നേരെ ആക്രമണം നടത്തിയത്. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
