ആഗോള തലത്തില്‍ വര്‍ക്‌ഫോഴ്‌സ് കുറയ്ക്കുന്ന നീക്കത്തിന്റെ ഭാഗമായി 25 വര്‍ഷങ്ങള്‍ നീണ്ടു നിന്ന പാകിസ്ഥാനിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ്. കമ്പനിയുടെ റീജണല്‍ ഹബ്ബുകള്‍, ഓതറൈസ്ഡ് റീ സെല്ലര്‍മാര്‍ എന്നിവരിലൂടെ പാകിസ്ഥാനിലെ ക്ലയന്റ്‌സിന് തുടര്‍ന്നും സേവനങ്ങള്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
അതായത് നേരിട്ടുള്ള സാന്നിദ്ധ്യമില്ലാതെ, പരോക്ഷമായ ബിസിനസാണ് ഇനി പാകിസ്ഥാനില്‍ കമ്പനി ചെയ്യുക. വിവിധ രാജ്യങ്ങളില്‍ തങ്ങള്‍ നടപ്പാക്കിയിട്ടുള്ള മോഡലാണ് പാകിസ്ഥാനിലും കൊണ്ടു വരുന്നതെന്ന് മൈക്രോസോഫ്റ്റ് ഔദ്യോഗികമായി അറിയിച്ചു. അതേ സമയം, നിലവിലുള്ള കസ്റ്റമര്‍ എഗ്രിമെന്റുകള്‍, സേവനങ്ങള്‍ തുടങ്ങിയവയെ ഇത് ബാധിക്കുകയില്ല. ക്വാളിറ്റി സപ്പോര്‍ട്ട് തുടര്‍ന്നും നല്‍കും.
ഈ തീരുമാനം ആകെ 5 ജീവനക്കാരെ മാത്രമേ ബാധിക്കുകയുള്ളൂ. അ്വൗൃല, ഛളളശരല എന്നീ മൈക്രോ സോഫ്റ്റിന്റെ എന്റര്‍െ്രെപസ് സെയില്‍സാണ് ഇവര്‍ നടത്തിയിരുന്നത്. ഇന്ത്യയിലേതു പോലെ ഒരു ഡെവലപ്‌മെന്റ് അല്ലെങ്കില്‍ എന്‍ജിനീയറിങ് അടിത്തറ പാകിസ്ഥാനില്‍ രൂപപ്പെടുത്താന്‍ മൈക്രോ സോഫ്റ്റ് ഇതു വരെ ശ്രമിച്ചിട്ടില്ല. ആ രാജ്യത്തെ സെയില്‍സ് ഓപ്പറേഷന്‍സില്‍ മാത്രം പരിമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.
അതേ സമയം മൈക്രോസോഫ്റ്റിന്റെ പിന്മാറ്റം കണക്കുകളേക്കാള്‍ കൂടുതലായി ചില അര്‍ത്ഥങ്ങള്‍ നല്‍കുന്നതായി വിലയിരുത്തപ്പെടുന്നു. ഇന്റര്‍നാഷണല്‍ ടെക് വിപണിയില്‍ പാകിസ്ഥാന്റെ സാന്നിദ്ധ്യം ദുര്‍ബലമാകുന്നതിന്റെ സൂചനയായും ഇത് വ്യാഖ്യാനിക്കപ്പെടുന്നു.
ഇതിനിടെ, ആഗോള തലത്തില്‍ വലിയ തോതിലുള്ള പിരിച്ചു വിടലാണ് മൈക്രോസോഫ്റ്റ് നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ ലോകമെങ്ങുമായി 9,000 പൊസിഷനുകളാണ് കമ്പനി വെട്ടിക്കുറച്ചത്. ഇത്തരത്തില്‍ വലിയ തോതില്‍ ഓര്‍ഗനൈസേഷണല്‍ പുനഃസംഘടന നടക്കുന്നതിനാലാണ് പാകിസ്ഥാനില്‍ നിന്ന് മൈക്രോ സോഫ്റ്റ് പിന്മാറുന്നതെന്ന് അവിടത്തെ കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലൈസന്‍സിങ്, കോണ്‍ട്രാക്ട് എഗ്രിമെന്റുകള്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ യൂറോപ്യന്‍ ഹബ്ബായ അയര്‍ലന്‍ഡിലേക്ക് കമ്പനി മാറ്റിക്കൊണ്ടിരിക്കുകയാണ്.
അതേ സമയം ഗ്ലോബല്‍ ടെക് കമ്പനികളെ ആകര്‍ഷിക്കാന്‍ പാക് സര്‍ക്കാര്‍ ഊര്‍ജ്ജിത നടപടികള്‍ കൈക്കൊള്ളേണ്ട സമയം അതിക്രമിച്ചതായി മൈക്രോസോഫ്റ്റിന്റെ മുന്‍ പാകിസ്ഥാന്‍ മേധവി ജവാദ് റഹ്മാന്‍ പറഞ്ഞു. പാകിസ്ഥാന്റെ സാമ്പത്തിക ഭാവിക്ക് നെഗറ്റീവായ സൂചനയാണ് മൈക്രോ സോഫ്റ്റിന്റെ പിന്മാറ്റം നല്‍കുന്നതെന്ന് മുന്‍ പ്രസിഡന്റ് ആരിഫ് അല്‍വിയും പറഞ്ഞു.
ഐ.ടി എക്‌സ്‌പോര്‍ട് സമ്പദ് വ്യവസ്ഥയില്‍, പാകിസ്ഥാന്റെ അയല്‍ രാജ്യമായ ഇന്ത്യ വലിയ കുതിച്ചു ചാട്ടമാണ് നടത്തിയിട്ടുള്ളത്. അതേ സമയം പാകിസ്ഥാനിലെ ടെക് മേഖലയില്‍ ഔമംലശ അടക്കമുള്ള പ്രാദേശിക കമ്പനികള്‍ക്കാണ് ആധിപത്യമുള്ളത്. ഈ സാഹചര്യത്തില്‍ പാക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ നയരൂപീകരണവും, മേഖലയെ ഉണര്‍ത്താന്‍ കാര്യമായ ശ്രമങ്ങളും ഉണ്ടാകേണ്ടതാണെന്ന് അവിടത്തെ ടെക് കമ്മ്യൂണിറ്റിയില്‍ നിന്നും ആവശ്യമുയരുന്നു.
പാകിസ്ഥാനിലെ കാല്‍ നൂറ്റാണ്ടുനീണ്ട പ്രവര്‍ത്തനം അവസാനിപ്പിച്ച് മൈക്രോസോഫ്റ്റ്
