പറ്റ്ന: ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര സുപ്രിം കോടതിയെ സമീപിച്ചു. പരിഷ്കരണം ഭരണഘടനാ വിരുദ്ധമാണെന്നും വോട്ടവകാശം കൂട്ടമായി നിഷേധിക്കപ്പെടുമെന്നും മഹുവ മൊയ്ത്ര സുപ്രും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. പശ്ചിമ ബംഗാള്‍ അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലും സമാനമായ പരിഷ്കരണങ്ങള്‍ നടപ്പിലാക്കുന്നത് നിര്‍ത്തലാക്കണമെന്നും മഹുവ മൊയ്ത്ര ആവശ്യപ്പെട്ടു.
തിരിച്ചറിയലിനു വേണ്ടി ജനന സര്‍ട്ടിഫിക്കറ്റ് മാത്രം ആധാരമാക്കിയുള്ള തെരഞ്ഞെടുപ്പ് കമ്മിഷന് നടപടി വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വോട്ടര്‍ പട്ടിക പരിഷ്കരണം നടപ്പിലാക്കിയാല്‍ മൂന്നു കോടി ജനങ്ങള്‍ക്കെങ്കിലും വോട്ടവകാശം നഷ്ടപ്പെടുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്.
അതിഥി തൊഴിലാളികളായി ബംഗാളില്‍ നിന്നും ബിഹാറില്‍ നിന്നും നിരവധി പേര് ജോലി ചെയ്യുന്നുണ്ടെന്നും എന്നാല്‍ അതില്‍ നിരവധിപേര്‍ക്ക് ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടുകളുണ്ടെന്നും ഇതിനെ മറികടക്കുന്നതിനായാണ് വോട്ടര്‍ പട്ടിക പരിഷ്കരണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം.