നൊബേല്‍ സമ്മാന ജേത്രി നര്‍ഗിസ് മുഹമ്മദിക്ക് 21 ദിവസത്തെ താത്ക്കാലിക ജയില്‍ വിടുതല്‍

നൊബേല്‍ സമ്മാന ജേത്രി നര്‍ഗിസ് മുഹമ്മദിക്ക് 21 ദിവസത്തെ താത്ക്കാലിക ജയില്‍ വിടുതല്‍


തെഹ്‌റാന്‍: തടവില്‍ കഴിയുന്ന നൊബേല്‍ സമ്മാന ജേത്രി നര്‍ഗിസ് മുഹമ്മദിക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം 21 ദിവസത്തേക്ക് ജയിലില്‍ നിന്നും പുറത്തുപോകാന്‍ അധികൃതര്‍ അനുമതി നല്‍കി. രാജ്യത്തെ ഏറ്റവും പ്രമുഖയായ മനുഷ്യാവകാശ പ്രവര്‍ത്തകയും 2023ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേത്രിയുമാണ് നര്‍ഗിസ് മുഹമ്മദി.

നര്‍ഗിസിന് അര്‍ബുദ രോഗബാധയാണെന്നാണ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്ക്പിന്നാലെയാണ് 21 ദിവസത്തേക്ക് വിടുതല്‍ അനുവദിച്ചത്. വളരെ കുറച്ച്, വളരെ വൈകിപ്പോയി എന്നാണ് നര്‍ഗിസിനെ താത്കാലികമായി പുറത്തുവിടാനുള്ള അധികൃതരുടെ തീരുമാനത്തോട് പ്രതികരിച്ചത്. 

നര്‍ഗിസിന്റെ വലത് കാലിലെ അസ്ഥിയുടെ ഒരു ഭാഗം നീക്കം ചെയ്യുന്നതിന് നവംബറില്‍ നടത്തിയ ശസ്ത്രക്രിയയില്‍ നിന്നും കരകയറാന്‍ കുടുംബവും അഭിഭാഷകരും മൂന്നു മാസത്തെ ഇളവാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അധികൃതര്‍ മൂന്നാഴ്ചത്തെ ഇളവ് അനുവദിക്കുകയായിരുന്നു. 

നര്‍ഗിസിന് നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്നാണ് അവരുടെ കുടുംബത്തെ ഉദ്ധരിച്ച് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഒരു ദശാബ്ദത്തിലേറെ നീണ്ട ജയില്‍വാസത്തിന് ശേഷം നര്‍ഗിസിന് സുരക്ഷിതവും ശുചിത്വവുമുള്ള അന്തരീക്ഷത്തില്‍ പ്രത്യേക വൈദ്യസഹായം ആവശ്യമായിരുന്നുവെന്നും അത് അടിസ്ഥാന മനുഷ്യാവകാശമാണെന്നും ഫൗണ്ടേഷന്‍ പറഞ്ഞു.

നര്‍ഗിസിന്റെ കുടുംബം നടത്തുന്ന നര്‍ഗിസ് ഫൗണ്ടേഷന്‍ താത്ക്കാലികമായി പുറത്തുപോകാനുള്ള വിധി സുഖം പ്രാപിക്കാന്‍ മതിയായ സമയം അനുവദിക്കുന്നതല്ലെന്നും കുറ്റപ്പെടുത്തി. 

ഇറാനിയന്‍ ഭരണകൂടത്തിന്റെ വിമര്‍ശകരെ പാര്‍പ്പിക്കുന്നതില്‍ ടെഹ്റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ തടവുകാരിയാണ് നര്‍ഗിസ്. 

രാജ്യസുരക്ഷയ്ക്കെതിരായി പ്രവര്‍ത്തിക്കുകയും രാജ്യത്തിനെതിരെ കുപ്രചരണം നടത്തുകയും ചെയ്തുവെന്നാരോപിച്ച് 30 വര്‍ഷത്തിലേറെയായി ഒന്നിലധികം ശിക്ഷകളാണ് അവര്‍ അനുഭവിക്കുന്നത്.

അര്‍ബുദ രോഗബാധ സ്ഥിരീകരിക്കുന്നതിന് ആവശ്യമായ ശസ്ത്രക്രിയ നടത്താന്‍ അനുവദിക്കാതെ ഇറാനിയന്‍ ഭരണകൂടം നര്‍ഗിസിന്റെ 'മന്ദഗതിയിലുള്ള മരണം' കൊണ്ടുവരാന്‍ ശ്രമിക്കുന്നതായി കുടുംബം നവംബറില്‍ ആരോപിച്ചു.

നര്‍ഗിസിനെ ചികിത്സിക്കുന്നതിലെ ഏത് കാലതാമസവും മാരകമാണെന്ന് തെളിയിക്കപ്പെടുമെന്ന് കുടുംബവും അഭിഭാഷകനും മുന്നറിയിപ്പ് നല്‍കിയിരുന്നു.

നര്‍ഗിസിന്റെ അഭിഭാഷകന്‍ പറയുന്നതനുസരിച്ച് അടുത്തിടെ നടത്തിയ എം ആര്‍ ഐ സന്ധിവാതത്തിന്റെയും ഡിസ്‌ക് രോഗത്തിന്റെയും പുരോഗതി വെളിപ്പെടുത്തി. 2021ല്‍ ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് ഹൃദയ ധമനികളില്‍ ഒന്നില്‍ കൂടുതല്‍ ആന്‍ജിയോഗ്രാഫി നടത്താന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.

ജയിലില്‍ ആയിരിക്കുമ്പോഴും നര്‍ഗിസ് മുഹമ്മദി ഇറാനിയന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ലോബി ചെയ്തും ഗാസയിലെ യുദ്ധത്തിന് സമാധാനപരമായ പരിഹാരത്തിന് ആഹ്വാനം ചെയ്തും മനുഷ്യാവകാശ ആവശ്യങ്ങള്‍ക്കായി പ്രചാരണം തുടര്‍ന്നു.

മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും നര്‍ഗിസിന്റെ മോചനത്തിനായി അടുത്തിടെ ആവശ്യപ്പെട്ട പ്രമുഖ വ്യക്തികളില്‍ ഒരാളാണ്.