ഗുവാഹതി: അസമില്‍ ബീഫിന് സര്‍ക്കാര്‍ പൂര്‍ണ നിരോധനമേര്‍പ്പെടുത്തി. റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, പൊതുചടങ്ങുകള്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും പൂര്‍ണമായി നിരോധിക്കുന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി. നേരത്തെ ക്ഷേത്ര പരിസരങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
അസമില്‍ ബീഫ് നിരോധനം നടപ്പാക്കുമെന്ന് ഹിമന്ത ബിശ്വ ശര്‍മ നേരത്തെ സൂചന നല്‍കിയിരുന്നു. കോണ്‍ഗ്രസ് രേഖാമൂലം അഭ്യര്‍ഥന നല്‍കിയാല്‍ അസമില്‍ ബീഫ് നിരോധിക്കുന്നതിന് തയ്യാറാണെന്ന് ഹിമന്ത ഇക്കഴിഞ്ഞ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു.