ഇറാന്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവര്‍ പതിനാറായിരത്തിലേറെയെന്ന് റിപ്പോര്‍ട്ട്

ഇറാന്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവര്‍ പതിനാറായിരത്തിലേറെയെന്ന് റിപ്പോര്‍ട്ട്


ടെഹ്‌റാന്‍: ഇറാനിലെ പ്രക്ഷോഭത്തില്‍ 16,500 പേര്‍ കൊല്ലപ്പെട്ടതായും 3,30,000 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ 30 വയസിനു താഴെയുള്ളവരാണ് കൂടുതല്‍ എന്നാണ് സൂചന. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ്അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചിലത് ഈ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ആയിരത്തോളം പേര്‍ക്ക് കണ്ണ് നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ടെഹ്‌റാനിലുള്ള നൂര്‍ ആശുപത്രിയില്‍ കണ്ണിന് പരുക്കേറ്റതു മൂലം ചികിത്സയ്‌ക്കെത്തിയ 7,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്തെ പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനുമെതിരേ തുടങ്ങിയ പ്രക്ഷോഭം പിന്നീട് ഇറാനിയന്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധമായി മാറുകയായിരുന്നു.