ടെല്‍ അവീവ്: ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ വെള്ളിയാഴ്ച ഉച്ചയോടെ പ്രാബല്യത്തില്‍ വന്നതായി സൈന്യം അറിയിച്ചു. വിവിധയിടങ്ങളില്‍ നിന്നും സൈന്യം പിന്‍വാങ്ങിയതായി ഇസ്രായേല്‍ പറഞ്ഞു.
വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ ആയിരക്കണക്കിന് പാലസ്തീനികള്‍ വടക്കന്‍ ഗാസയിലെ ഉപേക്ഷിക്കപ്പെട്ട വീടുകളിലേക്ക് തിരികെ എത്തിത്തുടങ്ങി. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പലരും സ്വന്തം സ്ഥലത്തെത്തുന്നത്
തന്റെ വീട് ഇപ്പോഴും നിലനില്‍ക്കുന്നതിന് ദൈവത്തിന് നന്ദിയെന്നും സ്ഥലവും അയല്‍ക്കാരുടെയും വീടുകള്‍ നശിപ്പിക്കപ്പെട്ടുവെന്നും തിരികെ ഗ്രാമത്തിലേക്കെത്തിയ ആള്‍ പ്രതികരിച്ചു.
നഗരത്തിലെ പ്രദേശങ്ങളെല്ലാം 'അങ്ങേയറ്റം അപകടകരമാണ്' എന്ന് ഇസ്രായേല്‍ സൈന്യം ഗാസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഗാസ മുനമ്പില്‍ തെക്ക് നിന്ന് വടക്കോട്ട് റാഷിദ് (തീരദേശ), സലാല്‍ അല്‍-ദിന്‍ പാതകള്‍ വഴി സഞ്ചരിക്കാന്‍ അനുവദിക്കുമെന്ന് സൈന്യം അറിയിച്ചു.
ബെയ്ത് ഹനൂന്‍, ബെയ്ത് ലാഹിയ, ഷുജയ്യ എന്നിവയുള്‍പ്പെടെയുള്ള വടക്കന്‍ പ്രദേശങ്ങളും കനത്ത സൈനിക വിന്യാസമുള്ള സ്ഥലങ്ങളും ഒഴിവാക്കാന്‍ സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
