വാഷിംഗ്ടൺ: ഇറാനെതിരേ യു.എസ് ഇന്ന് നടത്താനിരുന്ന സൈനിക ആക്രമണം തത്കാലം നിറുത്തിവച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി അറേബ്യയുടെയും യു.എ.ഇയുടെയും അഭ്യർഥന പ്രകാരമാണ് നടപടിയെന്ന് ട്രൂത്ത് സോഷ്യലിൽ ചെയ്ത പോസ്റ്റിൽ ട്രംപ് പറഞ്ഞു. യുദ്ധം ഒഴിവാക്കാൻ ഗൾഫ് രാജ്യങ്ങൾ നടത്തുന്ന ചർച്ചകൾ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഫലമുണ്ടാകുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തർ ആമിർ തമിം ബിൻ ഹമദ് അൽ താനി, സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്, യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാൻ എന്നിവർ നടത്തിയ അഭ്യർഥന മാനിച്ച് ഇറാനെതിരേ ഇന്ന് മുതൽ നടത്താനിരുന്ന മിലിട്ടറി ഓപ്പറേഷൻ നിറുത്തിവച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ രാജ്യത്തിന്റെ തലവന്മാർ നടത്തുന്ന സന്ധി സംഭാഷണങ്ങളും കരാറുകളും അമേരിക്കയ്ക്കും മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങൾക്കും ഏറെ വിലപ്പെട്ടതുമാണ്- ട്രംപ് പറഞ്ഞു.
ഇറാനെതിരേയുള്ള സൈനിക ആക്രമണം നിറുത്തിവച്ചെന്ന് ട്രംപ്
