പാരീസ്: ഇസ്രായേലിനും പാലസ്തീനിനും ഇടയില്‍ ദ്വിരാഷ്ട്ര പരിഹാരത്തിനായി പ്രവര്‍ത്തിക്കുന്നതിനായി ഫ്രാന്‍സും സൗദി അറേബ്യയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഐക്യരാഷ്ട്രസഭയുടെ സമ്മേളനം ഇറാനെതിരെ ഇസ്രായേല്‍ സൈനിക ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് മാറ്റിവച്ചതായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.
ജൂണ്‍ 17 മുതല്‍ 20 വരെ നടക്കാനിരുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാലസ്തീന്‍ അതോറിറ്റി അംഗങ്ങള്‍ക്ക് ന്യൂയോര്‍ക്കിലേക്ക് പോകാന്‍ കഴിയാത്തതിനാലും ലോജിസ്റ്റിക് കാരണങ്ങളാല്‍ മാറ്റിവച്ചതായും എത്രയും വേഗം അത് പുനഃക്രമീകരിക്കുമെന്നും മാക്രോണ്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.