ലൂയി വിറ്റണ്‍ ഫാഷന്‍ ഷോയില്‍ ഓട്ടോറിക്ഷ ബാഗ്; പത്ത് ഓട്ടോ വാങ്ങുന്ന വിലയുണ്ട് ഒരു ബാഗിന്

ലൂയി വിറ്റണ്‍ ഫാഷന്‍ ഷോയില്‍ ഓട്ടോറിക്ഷ ബാഗ്; പത്ത് ഓട്ടോ വാങ്ങുന്ന വിലയുണ്ട് ഒരു ബാഗിന്

Photo Caption


പാരീസ്: ഫ്രഞ്ച് ആഡംബര ഫാഷന്‍ കമ്പനി ലൂയി വിറ്റണ്‍ ഫാഷന്‍ ഷോയില്‍ ഇന്ത്യയുടേതാണെന്ന് പറയാതെ നിരവധി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചു. 

ഓട്ടോറിക്ഷയുടെ രൂപത്തിലുള്ള ബാഗ് അവതരിപ്പിച്ചപ്പോള്‍ 35 ലക്ഷം രൂപയാണ് ഇതിന് വില. ലൂയി വിറ്റണിന്റെ ഓട്ടോറിക്ഷ ഹാന്‍ഡ്ബാഗ് കാഴ്ചക്കാരില്‍ മികച്ച പ്രതികരണത്തിന് കാരണമായി. 

ഫാരെല്‍ വില്യംസ് നയിച്ച എല്‍വിയുടെ സ്പ്രിംഗ്/ സമ്മര്‍ 2026 ഷോയില്‍ വിചിത്രമായ അരങ്ങേറ്റംമാണുണ്ടായത്. ഇന്ത്യന്‍ കരകൗശല വസ്തുക്കളില്‍ നിന്ന് കടമെടുത്താണ് പാശ്ചാത്യ ഫാഷന്‍ ഹൗസുകള്‍ നീണ്ട നിര അവതരിപ്പിച്ചത്. 

ഡിയോറിന്റെ 1.6 കോടി കോട്ടില്‍ കരകൗശല വിദഗ്ധരുടെ പേരുകള്‍ പരാമര്‍ശിക്കാതെ പരമ്പരാഗത മുകൈഷ് എംബ്രോയിഡറിയാണ് ഉപയോഗിച്ചത്. പ്രാഡ കോലാപുരി ചപ്പലുകളെ ഡിസൈനര്‍ സാന്‍ഡലുകളാക്കി മാറ്റി. നെറ്റിയിലെ പൊട്ട് മുതല്‍ സാരി വരെ പാശ്ചാത്യലോകം 'പ്രചോദനത്തിന്' ഇന്ത്യന്‍ അലമാരകളിലാണ് കയറിയിരിക്കുന്നത്. 

കൗതുകരമായ കാര്യം ലൂയി വിറ്റലിന്റെ ഒരു ഓട്ടോറിക്ഷ ബാഗ് വാങ്ങുന്ന പണമുണ്ടെങ്കില്‍ പത്തിലേറെ ശരിയായ ഓട്ടോറിക്ഷകള്‍ സ്വന്തമാക്കാമെന്നതാണ്. മൂന്ന് ചക്രങ്ങള്‍, ഹാന്‍ിഡില്‍ ബാറുകള്‍, മഞ്ഞ നിറത്തിലുള്ള കനോപ്പ് തുടങ്ങി ശരിയായ ഓട്ടോറിക്ഷയുടെ മിനിയേച്ചറാണ് ലൂയി വിറ്റലിന്റെ ആഡംബര ഓട്ടോറിക്ഷ ബാഗ്. ലൂയി വിറ്റല്‍ ആദ്യമായല്ല ഇത്തരത്തിലുള്ള ബാഗ് പുറത്തിറക്കുന്നത്. നേരത്തെ ലോബ്‌സ്റ്ററുകള്‍, ഡോള്‍ഫിനുകള്‍, വിമാനങ്ങള്‍ തുടങ്ങിയവയുടെ ആകൃതികളിലെല്ലാം ബാഗുകള്‍ പുറത്തിറക്കിയിട്ടുണ്ട്. 

ഒരു ഇന്ത്യന്‍ ഡിസൈനറാണ് ഇത്തരമൊരു ഓട്ടോറിക്ഷ രൂപത്തിലുള്ള ബാഗ് ചെയ്തതെങ്കില്‍ ആവശ്യമായ പ്രശംസയോ ശ്രദ്ധയോ ലഭിക്കാന്‍ സാധ്യതയില്ല. ഒരു സൗത്ത് ഡല്‍ഹി ആന്റി തന്റെ ഓഡി കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ കയ്യില്‍ ഓട്ടോറിക്ഷ ബാഗുണ്ടാകുന്നത് സങ്കല്‍പ്പിക്കാനാവുന്നില്ലെന്നാണ് ഒരാള്‍ ഇതേക്കുറിച്ച് പരിഹസിച്ച് പ്രതികരിച്ചത്.