ന്യൂഡല്‍ഹി: ഡല്‍ഹി- എന്‍ സി ആറില്‍ രണ്ടു ദിവസത്തിനിടെ രണ്ടാമതും ഭൂകമ്പം. ജൂലൈ 11ന് വെള്ളിയാഴ്ച വൈകുന്നേരം 7:50ഓടെയാണ് ഡല്‍ഹി എന്‍സിആറില്‍ ഭൂകമ്പം അനുഭവപ്പെട്ടത്. ഇന്ത്യയുടെ ദേശീയ തലസ്ഥാന മേഖലയില്‍ ഒരു ആഴ്ചയ്ക്കിടെയുണ്ടായ രണ്ടാമത്തെ ഭൂകമ്പമാണിതെന്ന് ശ്രദ്ധേയമാണ്. വ്യാഴാഴ്ചയാണ് ഡല്‍ഹി എന്‍സിആറില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.
നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) റിപ്പോര്‍ട്ട് ചെയ്തത് ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 4.4 ആയിരുന്നു എന്നാണ്. രാവിലെ 9:04ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്.