ബി ജെ പി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; വി മുരളീധരന്‍ പക്ഷത്തെ ആരുമില്ല

ബി ജെ പി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; വി മുരളീധരന്‍ പക്ഷത്തെ ആരുമില്ല


തിരുവനന്തപുരം: ബി ജെ പി പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. മുന്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ വിഭാഗത്തില്‍ നിന്നുമുള്ള ഒരാളെ പോലും ഭാരവാഹിയാക്കിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. 

എം ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി ജോസഫ് എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. 

വൈസ് പ്രസിഡന്റുമാരായി കെ എസ് രാധാകൃഷ്ണന്‍, സി സദാനന്ദന്‍ മാസ്റ്റര്‍, പി സുധീര്‍, സി കൃഷ്ണകുമാര്‍, അഡ്വ. ബി ഗോപാലകൃഷ്ണന്‍, ഡോ. അബ്ദുല്‍ സലാം, ആര്‍ ശ്രീലേഖ, കെ സോമന്‍, അഡ്വ. കെ കെ അനീഷ് കുമാര്‍, അഡ്വ. ഷോണ്‍ ജോര്‍ജ് എന്നിവരെയാണ് തെരഞ്ഞെടുത്തത്. 

അശോകന്‍ കുളനട, കെ രഞ്ജിത്ത്, രേണു സുരേഷ്, വി വി രാജേഷ്, പന്തളം പ്രതാപന്‍, ജിജി ജോസഫ്, എം വി ഗോപകുമാര്‍, പൂന്തുറ ശ്രീകുമാര്‍, പി ശ്യാരജ്, എം പി അഞ്ജന രഞ്ജിത്ത് എന്നിവരാണ് സെക്രട്ടറിമാര്‍. ഇ കൃഷ്ണദാസാണ് ട്രഷറര്‍.