ബാങ്ക് ഓഫ് കാനഡ ആദ്യ പലിശ നിരക്ക് കുറക്കല്‍ ജൂണില്‍

ബാങ്ക് ഓഫ് കാനഡ ആദ്യ പലിശ നിരക്ക് കുറക്കല്‍ ജൂണില്‍


ഒന്റാരിയോ: പണപ്പെരുപ്പം ഏപ്രിലില്‍ മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതോടെ ബാങ്ക് ഓഫ് കാനഡയുടെ ആദ്യ പലിശ നിരക്ക് കുറയ്ക്കല്‍ ജൂണിലായിരിക്കുമെന്ന്  ചില സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. 

സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ റിപ്പോര്‍ട്ട് പ്രകാരം കാനഡയുടെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ഏപ്രിലില്‍ 2.7 ശതമാനമായി കുറഞ്ഞു. ഒരു മാസം മുമ്പ് ഇത് 2.9 ശതമാനമായിരുന്നു. 

ബാങ്ക് ഓഫ് കാനഡയ്ക്ക് നിരക്കുകള്‍ കുറയ്ക്കാനാവുന്ന വിധത്തില്‍ ഡേറ്റ വ്യക്തമാണെന്ന്  സി ഐ ബി സിയിലെ സാമ്പത്തികശാസ്ത്ര എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ്രൂ ഗ്രന്ഥം പറഞ്ഞു.

അടിസ്ഥാന പണപ്പെരുപ്പം വിലയിരുത്താന്‍ രണ്ട് മാസത്തെ ഡേറ്റ കൂടി ലഭിച്ചതോടെ തുടര്‍ച്ചയായി നാലെണ്ണം ലഭ്യമായതായും അതിനാല്‍ ജൂണിലെ അടുത്ത യോഗത്തില്‍ നിരക്ക് കുറയ്ക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 

''ജൂണില്‍ നിരക്ക് കുറയ്ക്കല്‍ സാധ്യമല്ല; ഇത് പ്രധാന പരിഗണനയായി മാറുന്നു, ''അദ്ദേഹം പറഞ്ഞു.

ജൂണില്‍ നിരക്ക് വെട്ടിക്കുറക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്ന് ആര്‍ എസ് എം കാനഡയിലെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ടു ങ്യുയെന്‍ പറഞ്ഞു.

സമ്പദ്വ്യവസ്ഥയില്‍ മാറ്റമുണ്ടാവുകയും തുടര്‍ച്ചയായ നാലാം മാസവും പ്രധാന പണപ്പെരുപ്പം 1- 3 ശതമാനം പരിധിയില്‍ കുറയുകയും ചെയ്തതിനാല്‍ ബാങ്ക് ഓഫ് കാനഡയ്ക്ക് ജൂലൈ വരെ കാത്തിരിക്കാന്‍ ഒരു കാരണവുമില്ലെന്നും അവര്‍ പറഞ്ഞു.