ബെര്‍ക്ലി ഇന്ത്യന്‍ എന്‍സെംബ്ള്‍ സംഗീത സായാഹ്നം 26ന്

ബെര്‍ക്ലി ഇന്ത്യന്‍ എന്‍സെംബ്ള്‍ സംഗീത സായാഹ്നം 26ന്


ഹാമില്‍ട്ടണ്‍: സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ബര്‍ക്ലി ഇന്ത്യന്‍ എന്‍സെംബിള്‍ എന്ന ലോകപ്രശസ്ത സംഗീത ബാന്‍ഡിനാല്‍ സാമൂഹികതയുടെയും സംസ്‌കൃതിയുടെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും അവിസ്മരണീയ കലാസന്ധ്യക്ക് ഏപ്രില്‍ 26ന് പിക്കറിങ്ങിലുള്ള കാസിനോ റിസോര്‍ട്ട് വേദിയാവുന്നു.

സംഗീത- നൃത്ത കലാ പ്രതിഭകളും പ്രേമികളും പിന്തുണക്കുന്നവരും സമ്മേളിക്കുന്ന ഈ കലാവിരുന്ന് ഇടവകയുടെ ദേവാലയ നിര്‍മ്മാണ പദ്ധതിയിലേക്കുള്ള പ്രധാന ധനസമാഹരണം എന്ന നിലയിലാണ് നടത്തപ്പെടുന്നത്.

അമേരിക്കന്‍ സംഗീത മേഖലയിലെ ഉയര്‍ന്ന അംഗീകാരമായ ഗ്രാമി നോമിനേഷന്‍ ലഭിച്ച ബര്‍ക്ലി ഇന്ത്യന്‍ എന്‍സെബിള്‍, അവരുടെ വൈവിധ്യവും മികവാര്‍ന്നതുമായ അവതരണ ശൈലിയിലൂടെയും ലോകപ്രശംസ നേടിയവരാണ്. അവരുടെ പ്രതിഭ തെളിയിച്ച ഇന്ത്യന്‍ ക്ലാസിക്കല്‍- കണ്ടംപെററി- വേള്‍ഡ് മ്യൂസിക്കല്‍ സ്റ്റയില്‍സ് എന്നതിന്റെ ഗ്ലോബല്‍ ഫ്യൂഷന്‍ അരങ്ങേറുന്നു എന്നതാണ് ഈ കലാ സന്ധ്യയുടെ ആകര്‍ഷണബിന്ദു.

ഈ സന്ധ്യയെ പ്രകാശപൂരിതവും അതിശയകരവുമാക്കുവാന്‍ ഉതകുമാറ് മറ്റനവധി കലാവിരുന്നുകളോടൊപ്പം ചടുലനൃത്ത ചുവടുകളോടെ ആസ്വാദകമനം കവരുവാന്‍ ഇഷാ സേതുവും നേഹ ചെമ്മണ്ണൂരും സംഘവും ജനപ്രിയ ഡി ജെ ജോയും അണിനിരക്കുന്നു.

സ്റ്റേജ് പ്രൊഡക്ഷനുകള്‍ ലോകോത്തര മേന്മയില്‍ അവതരിപ്പിച്ചു തങ്ങളുടെ കൈമുദ്ര പതിപ്പിച്ച വേവ്കാസില്‍ ആണ് ഈ ഇവന്റ് സംഘടിപ്പിക്കുന്നത്. വേവ്കാസിലിന്റെ പ്രതിനിധി അഭിപ്രായപ്പെടുന്നത് ''ഇത് വെറുമൊരു മ്യൂസിക്കല്‍ കണ്‍സേര്‍ട്ടിനുപരിയായി സാമൂഹികതയുടെയും കലയുടെയും ഉദ്ദേശബോധ്യത്തിന്റെയും ഒരു ഉത്സവം കൂടെയാണ്'' എന്നാണ്. 

ഡ്രീംസ് 2025-ന്റെ പ്രധാന സ്‌പോണ്‍സറായി ജിത്ത വിജോ മുന്നോട്ടുവന്നതില്‍ സംഘാടകര്‍ അതീവ സന്തോഷം പ്രകടിപ്പിക്കുന്നു. അവരുടെ ഉദാരമായ പിന്തുണയും മറ്റു സ്‌പോണ്‍സര്‍മാരുടെയും സംഭാവനകളും ചേര്‍ന്നാണ് ഡ്രീംസ് 2025 യാഥാര്‍ഥ്യമാകുന്നത്.

പിക്കറിംഗ് കാസിനോ റിസോര്‍ട്ട് അറീന എന്ന അത്യാധുനിക സൗകര്യമുള്ള വേദിയില്‍ സംഘടിപ്പിക്കുന്ന ഈ ഇവന്റ് ലോകോത്തര ലൈറ്റിംഗ്, ശബ്ദ സംവിധാനങ്ങള്‍, സുഖപ്രദമായ ഇരിപ്പിടങ്ങള്‍ എന്നിവയിലൂടെ മികച്ച അനുഭവം വാഗ്ദാനം ചെയ്യുന്നു.

ഗ്രേറ്റര്‍ ടൊറൊന്റോ ഏരിയയിലും പരിസര മേഖലകളിലും ആവേശം വര്‍ധിച്ചതോടെ ടിക്കറ്റ് വില്‍പ്പന ദ്രുതഗതിയില്‍ നടക്കുന്നു.

ടിക്കറ്റുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കുമം https://events.kilikood.ca/event/dreams-2025/ സന്ദര്‍ശിക്കാവുന്നതാണ്. 

ബെര്‍ക്ലി ഇന്ത്യന്‍ എന്‍സെംബ്ള്‍ സംഗീത സായാഹ്നം 26ന്