കാനഡ ഡെപ്യൂട്ടി പ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവെച്ചു

കാനഡ ഡെപ്യൂട്ടി പ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവെച്ചു


ഒട്ടാവ: പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. നിയുക്ത യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികളോടുള്ള ഒട്ടാവയുടെ പ്രതികരണത്തിലാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി ക്രിസ്റ്റിയ ഫ്രീലാന്‍ഡിന് അഭിപ്രായ വ്യത്യാസമുണ്ടായത്. 

വരാനിരിക്കുന്ന ട്രംപ് ഭരണകൂടവും അവരുടെ താരിഫ് ഭീഷണികളുമായി രാജ്യം കടുത്ത വെല്ലുവിളി നേരിടുന്നുണ്ടെന്ന് കാനഡയുടെ ധനമന്ത്രി കൂടിയായ ഫ്രീലാന്‍ഡ് എക്സില്‍ പങ്കിട്ട പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു.

രാജ്യം ഇന്ന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്നും കഴിഞ്ഞ കുറേ ആഴ്ചകളായി കാനഡയുടെ വഴികളെ കുറിച്ച് പ്രധാനമന്ത്രിയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നും ക്രിസ്റ്റിയ എക്‌സില്‍ കുറിച്ചു.

കാനഡ ഡെപ്യൂട്ടി പ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവെച്ചു