കനേഡിയന്‍ മലയാളി അസോസിയേഷന് പുതിയ നേതൃത്വനിര

കനേഡിയന്‍ മലയാളി അസോസിയേഷന് പുതിയ നേതൃത്വനിര


മിസിസാഗ: മിസ്സിസ്സാഗ വാലി കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ കനേഡിയന്‍ മലയാളി അസോസിയേഷന് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷം കാനഡയിലെ മലയാളികള്‍ക്കിടയില്‍ സംഘടന നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു എന്ന് പൊതുയോഗം വിലയിരുത്തി. അനുഭവസമ്പത്തും യുവത്വവും ഇടകലരുന്നതാണ് പുതിയ നേതൃത്വം. 

മോഹന്‍ ആര്യത്തും ഫ്രാന്‍സിസ് ഔസേഫും  മുഖ്യ       വരണാധികളായിരുന്ന തെരഞ്ഞെടുപ്പ് യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് ഡോ.  തോമസ്, തോമസ്, സെക്രട്ടറി മാത്യു കുതിരവട്ടം, ട്രഷറര്‍ ജോയി പൗലോസ്, വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് ഔസേഫ്, ജോയിന്റ് സെക്രട്ടറി ജോസ് ജോസഫ്‌സ്, ജോയിന്റ് ട്രഷറര്‍ അരുണ്‍ ബേബി,   എന്നിവരേയും യോഗം തെരഞ്ഞെടുത്തു.  എന്റര്‍ടൈന്‍മെന്റ് കണ്‍വീനര്‍മാരായി അല്‍ഫോണ്‍സ് മാത്യു, ബീന ജോസഫ്‌സ്, സന്ധ്യ മനോജ് എന്നിവരും കമ്മിറ്റി അംഗങ്ങളായി ജിന്‍സി ബിനോയ്, ജിയോ വെളിയത്ത്, വിദ്യേഷ് സുരേന്ദ്രനാഥ്, അല്‍ഫോന്‍സ് ജോസ്, ബെഞ്ചമിന്‍  അമ്പാട്ട്, ഇന്ദു തോമസ്, ജോര്‍ജ് പഴയിടം, ടിന്റു ലൂക്കോസ്, ജെറിന്‍ തോമസ്, മോഹന്‍ ആരിയത്ത് എന്നിവരേയും യോഗം തെരഞ്ഞെടുത്തു.

യൂത്ത് കോര്‍ഡിനേറ്റേര്‍സ് റോഷന്‍ സജീവ്, ആന്റണി ഇമ്മാനുവേല്‍ എന്നിവരെയും തെരഞ്ഞെടുത്തു. പി ആര്‍ ഒ കവിത ആരിയത്തിനെയും ഡിജിറ്റല്‍ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ആയി ജസ്റ്റിന്‍ പൗലോസിനെയും തെരഞ്ഞെടുത്തു. 

സ്‌പോര്‍ട്‌സ് കണ്‍വീനിയര്‍മാരായി ജെയിന്‍ ലൂക്ക്,  ബിനോയ് തങ്കച്ചന്‍ എന്നിവരേയും യോഗം തെരഞ്ഞെടുത്തു.  

എക്‌സ് ഒഫീഷ്യ ആന്റണി തോമസ്, ഉപദേശക ചെയര്‍ ആയി ജേക്കബ് വര്‍ഗീസ്, ഓഡിറ്റേര്‍സ്  ആയി തോമസ് ഔസേപ്പിനേയും തോമസ് ഫിലിപ്പിനേയും യോഗം തെരഞ്ഞെടുത്തു.

കനേഡിയന്‍ മലയാളി അസോസിയേഷന് പുതിയ നേതൃത്വനിര