ഒട്ടാവ: വാന്‍കൂവര്‍ ഏരിയ എം പി ഡോണ്‍ ഡേവിസിനെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി ഇടക്കാല നേതാവായി തെരഞ്ഞെടുത്തു. കാനഡ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ എന്‍ ഡി പിയുടെ പരാജയത്തിന് പിന്നാലെ ജഗ്മീത് സിംഗ് രാജിവെച്ചതോടെയാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്.
കോക്കസുമായി കൂടിയാലോചിച്ച ശേഷം എന്‍ഡിപി ദേശീയ കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം വന്നത്. വരും മാസങ്ങളില്‍ നേതൃത്വ മത്സരത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുമ്പോള്‍ മുന്നോട്ട് പോകുന്നതിന് ഡേവീസ് കോക്കസ്, കൗണ്‍സില്‍, പാര്‍ട്ടി അംഗങ്ങളുമായി അടുത്ത് പ്രവര്‍ത്തിക്കുമെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.
2008 മുതല്‍ ഡേവീസ് എം പിയായി സേവനമനുഷ്ഠിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച നടന്ന ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ 37.2 ശതമാനം വോട്ടോടെ വാന്‍കൂവര്‍ കിംഗ്സ്വേ സീറ്റില്‍ വിജയിച്ച അദ്ദേഹം മുമ്പ് എന്‍ ഡി പിയുടെ ധനകാര്യ വിമര്‍ശകനായിരുന്നു. പാര്‍ലമെന്റേറിയന്‍മാരുടെ ദേശീയ സുരക്ഷാ, ഇന്റലിജന്‍സ് കമ്മിറ്റിയിലും അംഗമായിരുന്നു.
2011-ല്‍ ഒന്റാറിയോ പ്രവിശ്യാ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം രാഷ്ട്രീയത്തില്‍ പ്രവേശിച്ച ജഗ്മീത് സിംഗ് 2017 മുതല്‍ എന്‍ഡിപിയുടെ നേതാവായിരുന്നു. കാനഡയില്‍ ഫെഡറല്‍ പാര്‍ട്ടിയുടെ തലവനായ ആദ്യത്തെ വര്‍ണ്ണക്കാരനായ വ്യക്തിയായിരുന്നു അദ്ദേഹം.
2011-ല്‍ ഒന്റാറിയോ പ്രവിശ്യാ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം രാഷ്ട്രീയത്തില്‍ പ്രവേശിച്ച ജഗ്മീത് സിംഗ് 2017 മുതല്‍ എന്‍ഡിപിയുടെ നേതാവായിരുന്നു. കാനഡയില്‍ ഒരു ഫെഡറല്‍ പാര്‍ട്ടിയുടെ തലവനായ ആദ്യത്തെ വര്‍ണ്ണക്കാരനായ വ്യക്തിയായിരുന്നു അദ്ദേഹം.
ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ ഉയര്‍ന്ന വികാരങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും പിന്നാലെ അദ്ദേഹം രാജിവെച്ചെങ്കിലും ട്രൂഡോ സര്‍ക്കാറിന് പിന്തുണ നല്‍കിയതാണ് ജഗ്മീത് സിംഗിന് വിനയായത്.
ഖാലിസ്ഥാനി തീവ്രവാദത്തോടുള്ള നിലപാടിനെച്ചൊല്ലിയപമ മുന്‍ എന്‍ ഡി പി മേധാവി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയുരുന്നു. 2013-ല്‍, സിഖുകാരുടെ പുണ്യസ്ഥലങ്ങളിലൊന്നായ സുവര്‍ണ്ണക്ഷേത്രം സ്ഥിതി ചെയ്യുന്ന നഗരമായ അമൃത്സര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് വിസ നിഷേധിച്ചിരുന്നു.
