പഹല്‍ഗാം; ഒരാള്‍ അറസ്റ്റിലായതായി സൂചന

പഹല്‍ഗാം; ഒരാള്‍ അറസ്റ്റിലായതായി സൂചന


ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് സംശയിക്കുന്ന ഒരാള്‍ അറസ്റ്റിലായതായി സൂചന. അഹമ്മദ് ബിലാല്‍ എന്നയാളാണ് അറസ്റ്റിലായത്. ബൈസരന്‍ വാലിക്കു സമീപത്തു നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് വിവരം.

പിടിയിലാവുമ്പോള്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് ഇയാള്‍ ധരിച്ചിരുന്നത്. സുരക്ഷാ സേനയുടെ ചോദ്യങ്ങള്‍ക്ക് ഇയാള്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ, രാജസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം വ്യോമ അഭ്യാസത്തിനൊരുങ്ങി ഇന്ത്യ. പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശത്താണ് ഇന്ത്യയുടെ വ്യോമാഭ്യാസം. ഇതുവഴിയുള്ള വിമാനങ്ങള്‍ക്ക് അടുത്ത 2 ദിവസത്തേക്ക് വ്യോമപാത ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.