നാളെ 244 ജില്ലകളില്‍ മോക് ഡ്രില്‍; കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും

നാളെ 244 ജില്ലകളില്‍ മോക് ഡ്രില്‍; കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും


ന്യൂഡല്‍ഹി: ഇന്ത്യ- പാക് സംഘര്‍ഷ സാധ്യത ശക്തമാകുന്നതിനിടെ ഇന്ത്യയില്‍ ബുധനാഴ്ച മോക് ഡ്രില്‍ നടത്തും. രാജ്യത്ത് 244 ജില്ലകളിലാണ് മോക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം പുറത്തു വിട്ടു. 

ജമ്മു കശ്മീരില്‍ ഉറി, അനന്ത്‌നാഗ്, ബാരാമുള്ള കാര്‍ഗില്‍, കത്വ, കുപ്വാര, ലേ തുടങ്ങി 19 ഇടങ്ങളില്‍ കാറ്റഗറി 2 ഇനത്തിലും പുല്‍വാമയില്‍ കാറ്റഗറി 3 ഇനത്തില്‍ പെട്ട മോക് ഡ്രില്ലും നടത്തും.

ഹരിയാനയിലെ ജജ്ജാര്‍, ഝാര്‍ഖണ്ഡിലെ ഗോഡ്ഡ, സാഹേബ്ഗഞ്ച്, അരുണാചലിലെ ബോംഡില, അസമിലെ ഡെറാഗ്, ഗോലഗാട്ട്, കാര്‍ബിയോങ്‌ഗ്ലോങ്, കൊക്രാഝര്‍ എന്നിവടിയങ്ങളിലും ബിഹാറിലെ ബെഗുരാരൈയിലും കാറ്റഗറി 3 ഇനത്തില്‍ പെട്ട മോക് ഡ്രില്‍ ആണ് നടത്തുക. 

കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം ജില്ലകളില്‍ കാറ്റഗറി 2 ഇനത്തില്‍ പെട്ട മോക് ഡ്രില്‍ നടത്തും.

അടിയന്തര സാഹചര്യം നേരിടാന്‍ പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കണമെന്നു സംസ്ഥാനങ്ങളോടു കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ബുധനാഴ്ച വിവിധ സംസ്ഥാനങ്ങളില്‍ മോക് ഡ്രില്‍ നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയത്.