ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട മേല്‍നോട്ട സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് സുപ്രിം കോടതി. കേരളവും തമിഴ്‌നാടും രണ്ടാഴ്ചയ്ക്കകം തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും അറ്റക്കുറ്റ പണികളിലടക്കം ശുപാര്‍ശകള്‍ നടപ്പാക്കാത്തതെന്താണെന്നും കോടതി ചോദിച്ചു.
സംസ്ഥാനങ്ങളുടെ നിഷ്‌ക്രിയത്വം ന്യായീകരിക്കാനാവില്ലെന്നും കോടതി നിര്‍ദേശങ്ങളില്‍ ഇരു സംസ്ഥാനങ്ങളും തുടര്‍നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും നിരീക്ഷിച്ചു.