മിസിസസാഗ: സെന്റ് മാത്യുസ് മാര്‍ത്തോമ ദേവാലയത്തിന്റെ (മില്‍ട്ടന്‍) ക്വയറിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഈ വര്‍ഷത്തെ ഈസ്റ്റര്‍ പാരായണം ഏപ്രില്‍ 12-ാം തിയ്യതി ശനിയാഴ്ച 5.30ന് ദേവാലയത്തില്‍ നടക്കും. 'കുരിശെടുത്തെന്‍ യേശുവിനെ' എന്ന ചിന്താധാരയെ ആസ്പദമാക്കിയുള്ള ഗാനശുശ്രൂഷയാണ് ക്രമീകരിച്ചിട്ടുള്ളത്. സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്വയര്‍ അതിഥികളായി പങ്കെടുക്കും.
ഹാശാ ആഴ്ചയിലെ ക്രമീകരണങ്ങള്‍ ഇപ്രകാരമാണ്. ഹോശാന ഞായര്‍ വി. കുര്‍ബാന ശുശ്രൂഷ രാവിലെ 9.30ന്, തിങ്കള്‍ മുതല്‍ ബുധന്‍ വരെ സന്ധ്യാ നമസ്‌ക്കാരം വൈകിട്ട് 7.30ന്
പെസഹ വ്യാഴം വിശുദ്ധ കുര്‍ബാന ശുശ്രൂഷ വൈകിട്ട് 7.30ന് അഭിവന്ദ്യ ഏബ്രഹാം മാര്‍ പൗലോസ് തിരുമേനിയുടെ നേതൃത്വത്തില്‍.
ദുഃഖവെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ഈസ്റ്റര്‍ ഞായര്‍ രാവിലെ 9 മണിക്ക് വിശിദ്ധ കുര്‍ബാന ശുശ്രൂഷ ശനിയാഴ്ച നടത്തപ്പെടുന്ന ഈസ്റ്റര്‍ പാരായണം. തുടര്‍ന്നുള്ള ഹാശാ ശുശ്രൂഷകളിലും എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. സിബിന്‍ അബ്രഹാം, അസിസ്റ്റന്റ് വികാരി റവ. റെജി ഇസാന്‍ അറിയിച്ചു.
