ഒന്റാറിയോ: പീറ്റര്‍ബറോയില്‍ തടാകത്തില്‍ നീന്തുന്നതിനിടെ മുങ്ങിമരിച്ച മലയാളി വിദ്യാര്‍ത്ഥി അലിന്‍രാജ് സഞ്ജയ് കുമാറിന്റെ ശവസംസ്‌കാര ശുശ്രൂഷ 2024 ജൂലൈ 9 ചൊവ്വാഴ്ച വൈകുന്നേരം 6:00 നും 7:30 നും ഇടയില്‍ കാനഡയിലെ ഒന്റാറിയോയിലെ മാര്‍ക്കാമിലെ ചാപ്പല്‍ റിഡ്ജ് ഫ്യൂണറല്‍ ഹോമില്‍ നടക്കും.
സ്ഥലംഃ ചാപ്പല്‍ റിഡ്ജ് ഫ്യൂണറല്‍ ഹോം 8911 വുഡ്‌ബൈന്‍ അവന്യൂ മാര്‍ക്കാം, ഒന്റാറിയോ കാനഡ
തൃശ്ശൂര്‍ സ്വദേശിയായ അലിന്‍രാജ് സഞ്ജയ് ഫ്‌ലെമിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു. ജൂണ്‍ 24 ന് ഒന്റാറിയോയിലെ പീറ്റര്‍ബറോയില്‍ തടാകത്തില്‍ നീന്തുന്നതിനിടെയാണ് മുങ്ങിമരിച്ചത്.
