ഇന്റര്‍നാഷണല്‍ യൂത്ത് കാനഡ ജലസുരക്ഷാ ബോധവത്ക്കരണം നടത്തി

ഇന്റര്‍നാഷണല്‍ യൂത്ത് കാനഡ ജലസുരക്ഷാ ബോധവത്ക്കരണം നടത്തി


പീറ്റര്‍ബ്‌റോ: ദിവസങ്ങള്‍ക്കിടെ രണ്ട് വിദ്യാര്‍ഥികളുടെ ദാരുണമായ അന്ത്യത്തെ തുടര്‍ന്ന് ഇന്റര്‍നാഷനല്‍ യൂത്ത് കാനഡ സാഡ്ലിയര്‍ ഹൗസില്‍ ജലസുരക്ഷാ ബോധവത്കരണം ഒരുക്കി.  ജലസുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയുടെ പശ്ചാത്തലത്തിലായിരുന്നു സംഗമം. പീറ്റര്‍ബറോ പൊലീസ്, ന്യൂ കനേഡിയന്‍ സെന്റര്‍, ഫ്‌ളെമിംഗ് കോളജ് വിദ്യാര്‍ഥി നേതാക്കള്‍ എന്നിവര്‍ക്ക് പുറമെ രാജ്യാന്തര വിദ്യാര്‍ഥികളും പങ്കാളികളായി.

ഇത്തരം അപകട സാധ്യതകളെക്കുറച്ചു ബോധവത്ക്കരണം നടത്തുന്നതിനൊപ്പം ഭാവിയില്‍ ദുരന്തങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു. വിദ്യാര്‍ഥികളും കോളജ്, കമ്മ്യൂണിറ്റി, സര്‍ക്കാര്‍ തലങ്ങളിലുള്ളവരും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും നിര്‍ദേശങ്ങള്‍ ഉയര്‍ന്നു. കോളജുകള്‍ ഓറിയന്റേഷന്‍ പ്രോഗ്രാമുകളില്‍ ജലസുരക്ഷാ അവബോധം നിര്‍ബന്ധമാനാമെന്നും നിര്‍ദ്ദേശമുയര്‍ന്നു. ഇത്തരം അപകട സാഹചര്യങ്ങളില്‍ കോളജ് അധികാരികള്‍ സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ച ചെയ്തു. അടുത്തിടെ മുങ്ങിമരിച്ച അലിന്‍ രാജ്, വിഷ്ണു, ജാഷ് പട്ടേല്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന് കോളേജുകളോട് അഭ്യര്‍ഥിച്ചു. 

വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം ദുരന്തങ്ങള്‍ തടയുന്നതിനുമുള്ള  ശ്രമങ്ങള്‍ ഇന്റര്‍നാഷണല്‍ യൂത്ത് കാനഡ തുടരമെന്നു സംഘാടകര്‍ അറിയിച്ചു.

ഇന്റര്‍നാഷണല്‍ യൂത്ത് കാനഡ ജലസുരക്ഷാ ബോധവത്ക്കരണം നടത്തി