ലോസ് ആഞ്ചലസ്: ഗായികയും ഗാനരചയിതാവുമായ കാറ്റി പെറിയുമായി കാനഡ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രണയത്തിലാണെന്നതിന് സ്ഥിരീകരണം. ഡിസംബര്‍ 6ന്, ജപ്പാന്‍ ടൂറിനിടെ എടുത്ത ചിത്രങ്ങളും വീഡിയോകളും കാറ്റി പെറി തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ പങ്കുവെച്ചു.
ചിത്രങ്ങളിലൊന്നില്‍ ഇരുവരും ഒരുമിച്ച് ക്യാമറയ്ക്ക് പോസ് ചെയ്യുന്നത് കാണാം. ഒരു ജാപ്പനീസ് വിഭവം പരീക്ഷിക്കുന്ന കാറ്റിയുടെ സമീപം ജസ്റ്റിന്‍ ട്രൂഡോ നില്‍ക്കുന്ന വീഡിയോയ്ക്ക് 'ടോക്ക്യോ ടൈംസ് ാണ്‍ ടൂര്‍ ആന്‍ഡ് മോര്‍' എന്നായിരുന്നു അടിക്കുറിപ്പ് നല്‍കിയത്.
ഡിസംബര്‍ 5ന്, ദി ലൈഫ്ടൈംസ് ലോക ടൂറില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്ത പെറി, ജസ്റ്റിന്‍ ട്രൂഡോയുമായി കൂടിക്കാഴ്ച നടത്താന്‍ ടോക്ക്യോയില്‍ എത്തി. ജപ്പാന്‍ പ്രധാനമന്ത്രി ഫൂമിയോ കിഷിദയുമായി നടന്ന മധ്യാഹ്ന ചര്‍ച്ചയില്‍ ഇരുവരും പങ്കെടുത്തു. ആ കൂടിക്കാഴ്ചയുടെ ചിത്രം എക്‌സില്‍ പങ്കുവെച്ച് ട്രൂഡോ എഴുതിയത് നിങ്ങളെ കണ്ടതില്‍ അതിയായ സന്തോഷമെന്നും കാറ്റിയുടെയും തന്റേതുമായ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയതിന് നിങ്ങള്‍ക്കും യൂക്കോയിക്കും നന്ദിയെന്നുമായിരുന്നു.
കാറ്റി പെറി പച്ച നിറത്തിലുള്ള സ്‌റ്റൈലിഷ് ട്വോ-പീസ്, ബ്ലാക്ക് ടൈറ്റ്‌സ്, ടര്‍ട്ടില്‍നെക്ക്, ബൂട്ട്‌സ് എന്നിവ ധരിച്ചായിരുന്നു പ്രത്യക്ഷപ്പെട്ടത്.
ഇരുവരും ആദ്യമായി പൊതുഇടത്ത് പ്രത്യക്ഷപ്പെട്ടത് ഈ വര്‍ഷം ഒക്ടോബര്‍ 25ന് പാരിസിലായിരുന്നു. കാറ്റിയുടെ പിറന്നാള്‍ ആഘോഷിച്ചതിന് ശേഷം കൈകോര്‍ത്തു നടന്ന് പുറത്തേക്കെത്തുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങളില്‍ അന്ന് ശ്രദ്ധേയമായത്.
അതിന് മുന്‍പ് ഒക്ടോബര്‍ 11ന് സാന്റാ ബാര്‍ബറ തീരത്തുള്ള പെറിയുടെ യാച്ചില്‍ ഇരുവരും ചുംബിക്കുന്നതായി പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങള്‍ ഇരുവരുടെയും ബന്ധത്തെ ചുറ്റിപ്പറ്റിയിരുന്ന അഭ്യൂഹങ്ങള്‍ക്ക് അറുതി വരുത്തിയിരുന്നു. ചിത്രങ്ങളില്‍, പെറി കറുത്ത സ്വിംസ്യൂട്ട് ധരിച്ചും, ട്രൂഡോ ഷര്‍ട്ട് ഇല്ലാതെ ജീന്‍സ് ധരിച്ചാണ് പ്രത്യക്ഷപ്പെട്ടത്. ചേര്‍ന്നു നില്‍ക്കുന്നതും ചുംബിക്കുന്നതും സ്‌നേഹം പങ്കിടുന്നുമുള്ള ഈ ദൃശ്യങ്ങള്‍ വൈറലായിരുന്നു.
