ടൊറന്റോ: കേരള ഹിന്ദു ഫെഡറേഷന്‍ ഓഫ് കാനഡയുടെ ആഭിമുഖ്യത്തില്‍ വിവിധ പ്രവിശ്യകളിലെ ഹൈന്ദവ വിശ്വാസികളായ വനിതകളെ ചേര്‍ത്ത് വനിത വിങ്ങിനു രൂപം നല്‍കി. പുതു തലമുറയിലെ കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഹൈന്ദവ ആചാര, അനുഷ്ഠാനങ്ങള്‍, ആധ്യാത്മിക പഠനങ്ങള്‍ സംഘടിപ്പിക്കുക, കലാ, കായിക, സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിയ്ക്കുക എന്നീ ലക്ഷ്യങ്ങളാണ് കൂട്ടായ്മ മുന്നോട്ടു വയ്ക്കുന്നത്.
ഓണ്‍ലൈന്‍ ആയി സംഘടിപ്പിച്ച യോഗത്തില്‍ കേരള ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍, ആധ്യാത്മിക പ്രഭാഷക സരിത അയ്യര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
സനാതന ധര്‍മ്മ, കര്‍മ്മ പദ്ധതികളില്‍ ഹൈന്ദവ അമ്മമാര്‍ പുലര്‍ത്തുന്ന സ്വാധീനവും പുതു തലമുറയെ അടിയുറച്ച ഹൈന്ദവ സംസ്‌കാരത്തിന്റെ പാതയിലേക്ക് നയിക്കുന്നതിന് അമ്മമാര്‍ക്കുള്ള പങ്കിനെ കുറിച്ചും ശശികല ടീച്ചര്‍ എടുത്തു പറഞ്ഞു.
വനിതകള്‍ സനാതന ധര്‍മ്മ പ്രവര്‍ത്തനങ്ങളില്‍ മുന്‍കൈ എടുത്തു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വനിതകളുടെ സേവന തത്പരത, ഭക്തി എന്നിവയെ കുറിച്ചും സരിത അയ്യര്‍ വിശദീകരിച്ചു.
കെ എച്ച് എഫ് സിയുടെ ഭാരവാഹികള്‍ നേതൃത്വം നല്‍കിയ ചടങ്ങില്‍ രജനി പണിക്കര്‍, സുമി ശശികൃഷ്ണ, രാഖി ബിനോയ്, ലൗലി ശങ്കര്‍, ആഷ എസ് നായര്‍, ബബിത ദീപക്, ലേഖ ബി മേനോന്‍ എന്നിവര്‍ പങ്കെടുത്തു.