ലണ്ടന്‍ ഒന്റാരിയോ: അനുഗ്രഹത്തിന്റെയും ആത്മാഭിഷേകത്തിന്റെയും ദിനങ്ങള്‍ക്കായി ഒരുങ്ങി ഒന്റാറിയോയിലെ ലണ്ടന്‍ നഗരം. ലണ്ടനിലെ സെന്റ് തോമസ് മലങ്കര കത്തോലിക്ക ഇടവകയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 19, 20, 21 തിയ്യതികളില്‍ നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
മലയാളി വിശ്വാസി സമൂഹത്തിന്റെ ആത്മീയ വെളിച്ചമായി പതിറ്റാണ്ടുകളായി പ്രകാശിക്കുന്ന പ്രശസ്ത വചന പ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ മാത്യു നായ്കാം പറമ്പില്‍ അച്ചന്റെ നേതൃത്വത്തില്‍ ഒന്റാരിയോ ലണ്ടന്‍ 1164 കമ്മീഷണര്‍ റോഡ് വെസ്റ്റ് സെന്റ് ജോര്‍ജ്ജ് പാരിഷില്‍ വെച്ചാണ് ഈ ആത്മീയ ശുശ്രൂഷ നടത്തപ്പെടുന്നത്. കഴിഞ്ഞ കാലങ്ങളില്‍ വടക്കേ അമേരിക്കയില്‍ പല നഗരങ്ങളിലും നായ്ക്കാംപറമ്പില്‍ അച്ചന്റെ വചന ശുശ്രൂഷ നടത്തപ്പെട്ടിട്ടുണ്ടെങ്കിലും ലണ്ടന്‍ പ്രദേശത്തു ഈ ആത്മീയ കൂട്ടായ്മ ആദ്യമായിട്ടാണ്. അതുകൊണ്ട് തന്നെ ഈ ബൈബിള്‍ കണ്‍വെന്‍ഷനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇതിനോടകം സഭാഭേദമന്യേ വിശ്വാസികള്‍ക്കിടയില്‍ വലിയ ഉണര്‍വും താല്പര്യവും സൃഷ്ടിച്ചു കഴിഞ്ഞതായും ഇതുവരെ അതില്‍ പങ്കെടുക്കുവാന്‍ വേണ്ടി രജിസ്റ്റര്‍ ചെയ്ത വിശ്വാസികളുടെ എണ്ണം അതാണ് വ്യകതമാക്കുന്നത് എന്നും ഭാരവാഹികള്‍ അറിയിച്ചു.
കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാനുള്ള റജിസ്ട്രേഷന്‍ താഴെ കൊടുത്തിരിക്കുന്ന വെബ് ലിങ്ക് വഴി ഓണ്‍ലൈന്‍ ആയി പൂര്‍ത്തിയാക്കാവുന്നതാണ്. സെന്റ്. തോമസ് മലങ്കര കത്തോലിക്ക ദേവാലയം ഇടവക വികാരി, ഫാദര്‍ ജോബിന്‍ തോമസിന്റെയും മറ്റു പാരിഷ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ ആണ് കണ്‍വെന്‍ഷനു വേണ്ട ഒരുക്കങ്ങള്‍ അതിവേഗം പൂര്‍ത്തിയായികൊണ്ടിരിക്കുന്നത്. പ്രസ്തുത കണ്‍വെന്‍ഷന്റെ അനുഗ്രഹകരമായ നടത്തിപ്പിന് വേണ്ടി എല്ലാവരുടെയും പ്രാര്‍ത്ഥന സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി ഫാ. ജോബിന്‍ തോമസ് ഇടവകക്ക് വേണ്ടി അറിയിച്ചു.
റെജിസ്ട്രഷന്‍: stthomaslondon.ca/events
