നയാഗ്ര: നയാഗ്ര പാന്തേഴ്‌സിന്റെ 'പാന്തേഴ്‌സ് നന്മ മലയാളം' പ്രൊജക്ടിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ കീഴിലുള്ള കേരള സംസ്‌കാരിക വകുപ്പിന്റെ മലയാളം മിഷന്‍ മലയാളം പാഠ്യപദ്ധതിയുടെ ക്ലാസുകള്‍ ജനുവരി 23ന് വ്യാഴാഴ്ച ആരംഭിക്കും. മലയാളം മിഷന്റെ പരിശീലനം ലഭിക്കുന്ന അധ്യാപകര്‍ ആയിരിക്കും പാന്തേഴ്‌സ് നന്മ മലയാളം പഠനത്തിന് നേതൃത്വം വഹിക്കുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കേരള സര്‍ക്കാരിന്റെ മലയാളം മിഷന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കും. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ആറു മണി മുതല്‍ എട്ടുവരെയാണ് ക്ലാസുകള്‍.
ഇതിനു മുന്നോടിയായി 2025 ജനുവരി 3 വെള്ളിയാഴ്ച നടന്ന മെമ്പേഴ്‌സ് ഫാമിലി മീറ്റ് പരിപാടിയില്‍ കേരള സര്‍ക്കാരിന്റെ അംഗീകാരമുള്ള നയാഗ്ര പാന്തേഴ്‌സ് നന്മ മലയാളം കേരള സര്‍ക്കാരിന്റെ സംസ്‌ക്കാരിക വകുപ്പിന്റെ കീഴിലുള്ള മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട വീഡിയോ സന്ദേശം വഴി ഉദ്ഘാടനം ചെയ്തിരുന്നു. നയാഗ്ര പാന്തേഴ്‌സ് പ്രസിഡണ്ട് ഡെന്നി കണ്ണൂക്കാടന്‍, ബോര്‍ഡ് ചെയര്‍മാന്‍ തോമസ് ലൂക്കോസ് (ലൈജു), എക്‌സ് ഒഫീഷ്യല്‍ ആഷ്ലി ജെ മാങ്ങഴാ, ഡയറക്ടര്‍ ഷെജി ജോസഫ് ചാക്കുംകല്‍, വൈസ് പ്രസിഡണ്ട് തോമസ് ഫിലിപ്പ്, സെക്രട്ടറി നിഖില്‍ ജേക്കബ്, ട്രഷറര്‍ ബിബിന്‍ സെബാസ്റ്റ്യന്‍, നയാഗ്ര പാന്തേഴ്‌സിന്റെ പ്ലാറ്റിനം സ്‌പോണ്‍സര്‍ (മോര്‍ട്ടഗേജ് അഡൈ്വസര്‍) രഞ്ജു കോശി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നയാഗ്ര പാന്തേഴ്‌സ് നന്മ മലയാളം പ്രവേശനോത്സവം നടത്തി. ഒപ്പം മലയാളം മിഷന്‍ കാനഡ കോര്‍ഡിനേറ്റര്‍ ജോസഫ് ജോണ്‍ ആശംസ നേര്‍ന്നു.
മാതൃഭാഷയായ മലയാളത്തെ വടക്കേ അമേരിക്കയില്‍ കുടിയേറിയ മലയാളികളുടെ ഇടയിലും വരുന്ന തലമുറയിലും പഠിപ്പിക്കാനും ഇഷ്ടപ്പെടുത്താനും വേണ്ട പരിപാടികള്‍ ഒരുക്കി മലയാളം സംസ്‌കാരം നിലനിര്‍ത്തുന്ന പദ്ധതിയാണ് പാന്തേഴ്‌സ് നന്മ മലയാളം.
മലയാളികള്‍ താമസിക്കുന്ന വടക്കെ അമേരിക്കയിലെ നഗരങ്ങളില്‍ പ്രാദേശികമായിട്ടുള്ള സംഘടനകളുമായി കൈകോര്‍ത്ത് മലയാളം പഠിപ്പിക്കുന്നതോടൊപ്പം മലയാളത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും ഒരുക്കുക, വടക്കെ അമേരിക്കയില്‍ വളരുന്ന എഴുത്തുകാരെയും പ്രാസംഗികരെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക,
മലയാള രംഗത്ത് പ്രസിദ്ധരായ കലാകാരന്മാരെയും എഴുത്തുകാരെയും വടക്കേ അമേരിക്കയില്‍ പരിചയപ്പെടുത്തുക എന്നിവയാണ് നയാഗ്ര പാന്തേഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് പ്രസിഡണ്ട് ഡെന്നി കണ്ണൂക്കാടന്‍ അറിയിച്ചു.
നൂറോളം രജിസ്റ്റേഡ് കുടുംബങ്ങളും 500ഓളം അംഗങ്ങളുമുള്ള നയാഗ്ര പാന്തേഴ്‌സ് നോര്‍ത്ത് അമേരിക്കയിലെ സംഘടനപാടവത്തിലും നേതൃത്വപാടവത്തിലും മറ്റുള്ളവര്‍ക്ക് ഏറ്റവും നല്ല മാതൃകയായ സംഘടനയായി ചുരുങ്ങിയ കാലം കൊണ്ട് മാറി. പ്രസിഡന്റ് ഡെന്നി കണ്ണൂക്കാടന്‍, ബോര്‍ഡ് ചെയര്‍മാന്‍ തോമസ് ലൂക്കോസ്, മറ്റു ഡയറക്ടര്‍മാരായ ഷെജി ജോസഫ് ചാക്കുംകല്‍, ആഷ്ലി ജെ മാങ്ങഴാ, അനില്‍ ചന്ദ്രപ്പിള്ളില്‍, എബിന്‍ മാത്യു, ലിജോ വാതപ്പിള്ളി, എല്‍ഡ്രിഡ് കാവുങ്കല്‍, ബിജു ജയിംസ്, അനീഷ് കുര്യന്‍ വൈസ് പ്രസിഡണ്ട് തോമസ് ഫിലിപ്പ്, നിഖില്‍ ജേക്കബ് സെക്രട്ടറി ട്രഷറര്‍ ബിബിന്‍ സെബാസ്റ്റ്യന്‍, ജോയിന്‍ സെക്രട്ടറി ലിറ്റി ലൂക്കോസ്, ജോയിന്‍ ട്രഷറര്‍ ജേക്കബ് പച്ചിക്കര, ജാക്‌സണ്‍ ജോസ്, തങ്കച്ചന്‍ ചാക്കോ, ഡീന ജോണ്‍, അഭിജിത്ത് തോമസ്, റ്റിനേഷ് ജെറോം, ടെല്‍ബിന്‍ തോമസ്, സ്റ്റാനി ജെ തോട്ടം, ബിനോയ് അബ്രഹാം, ദിലീപ് ദേവസ്യ, മനു അബ്രഹാം, എല്‍വിന്‍ ഇടമന, ശ്രുതി തൊടുകയില്‍, അനീഷ് കുമാര്‍ പി ആര്‍, ജോര്‍ജ് തോമസ്, ഷിന്റൊ തോമസ്, ജോയ്സ് കുര്യാക്കോസ്, പ്രദീപ് ചന്ദ്രന്‍, ബിജു അവറാച്ചന്‍ എന്നിവരാണ് പാന്തേഴ്‌സ് നന്മ മലയാളത്തിന് ചുക്കാന്‍ പിടിക്കുന്നത്. റിയല്‍റ്റര്‍മാരായ പയസ് ജോസഫ് റോയ് ജോസഫ് എന്നിവരാണ് നയാഗ്ര പാന്തേഴ്‌സിന്റെ മെഗാ സ്‌പോണ്‍സര്‍മാര്‍. നയാഗ്ര പാന്തേഴ്‌സിന്റെ പ്ലാറ്റിനം സ്‌പോണ്‍സര്‍ മോര്‍ട്ടഗേജ് അഡൈ്വസര്‍ രഞ്ജു കോശിയും ഗോള്‍ഡ് സ്‌പോണ്‍സര്‍ റോയല്‍ കേരള ഫുഡ്‌സും ആണ്. പാന്തേഴ്‌സ് നന്മ മലയാളം പാഠ്യപദ്ധതിയുടെ രജിസ്‌ട്രേഷനു വേണ്ടി ഡെന്നി കണ്ണൂക്കാടന്‍ 1 (647) 6483735, ഡീന ജോണ്‍ +1 (306) 5017512 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.