വാഷിംഗ്ടണ്‍: ക്യൂബയെ ഭീകരതയുടെ സ്‌പോണ്‍സര്‍മാരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ തീരുമാനത്തിന് ട്രംപിന്റെ വിലക്ക്. 553 രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാന്‍ കത്തോലിക്കാ സഭയുമായുള്ള കരാറിന്റെ ഭാഗമായാണ് ആറ് ദിവസം മുമ്പ് തീരുമാനിച്ചത്. അതോടൊപ്പം ക്യൂബയെ ഭീകരതയുടെ സ്‌പോണ്‍സര്‍മാരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനും ബൈഡന്‍ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ട്രംപ് പ്രസിഡന്റായതോടെ പ്രസ്തുത തീരുമാനം റദ്ദാക്കി.
ട്രംപിന്റെ തീരുമാനത്തെ എക്‌സിലെ പോസ്റ്റില്‍ ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ്-കാനല്‍ വിമര്‍ശിച്ചു. 'അഹങ്കാരത്തിന്റെയും സത്യത്തോടുള്ള അവജ്ഞയുടെയും പ്രവൃത്തി' ആണെന്ന് ക്യൂബന്‍ പ്രസിഡന്റ് പറഞ്ഞു.
2021-ല്‍ വ്യാപകമായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് തടവിലാക്കപ്പെട്ട 88 ക്യൂബന്‍ തടവുകാരെയെങ്കിലും മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിന് ശേഷം മോചിപ്പിച്ചു. ട്രംപ് ബൈഡന്റെ ഉത്തരവ് പിന്‍വലിച്ചതിനാല്‍ ഇപ്പോള്‍ തടവുകാരുടെ മോചനം തുടരുമോ എന്ന് വ്യക്തമല്ല.