വാഷിംഗ്ടണ്‍: കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് ഫെബ്രുവരി ഒന്നുമുതല്‍ 25 ശതമാനം തീരുവ ചുമത്താന്‍ ട്രംപിന്റെ നീക്കം. ഇക്കാര്യം ട്രംപ് വൈറ്റ് ഹൗസില്‍ വ്യക്തമാക്കി.
ചൈനയുമായും വടക്കേ അമേരിക്കന്‍ സഖ്യകക്ഷികളുമായും ഫെഡറല്‍ വ്യാപാര രീതികളും നയങ്ങളും വിശകലനം ചെയ്യാന്‍ ഫെഡറല്‍ ഏജന്‍സികളെ നിര്‍ദ്ദേശിക്കാന്‍ പദ്ധതിയിടുമ്പോഴും ലോകമെമ്പാടുമുള്ള സാധനങ്ങള്‍ക്ക് സാര്‍വത്രിക തീരുവ ചുമത്താന്‍ തയ്യാറല്ലെന്ന് ട്രംപ് പറഞ്ഞു.