ക്രെംലിന്: റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന് യുക്രേനിയന്‍ പ്രസിഡന്റ് വഌഡിമിര്‍ സെലെന്‍സ്കിയുമായി കൂടിക്കാഴ്ച നടത്താനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണെന്ന് റഷ്യന്‍ സര്‍ക്കാരിന്റെ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. അതേസമയം ചില ഉപാധികള്‍ പാലിച്ചാല്‍ മാത്രമേ കൂടിക്കാഴ്ചയ്ക്ക് സാധ്യതയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥര്‍ ആവശ്യമായ മുന്നൊരുക്കങ്ങളിലാണ്. തുര്‍ക്കിയില്‍ വെച്ച് സെലെന്‍സ്കിയുമായി കൂടിക്കാഴ്ച നടത്താന്‍ പുടിന് പദ്ധതിയിട്ടിരുന്നത് അവസാന നിമിഷം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രസ്താവന വരുന്നത്.
സമാധാന ശ്രമങ്ങള്‍ വൈകിപ്പിക്കാനുള്ള തന്ത്രമാണ് റഷ്യയുടെ പുതിയ നീക്കമെന്ന് യുക്രേനിയന്‍ അധികൃതര്‍ ആരോപിച്ചു. ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അറിയിച്ച സ്ഥിതിക്ക് റഷ്യയുടെ ആത്മാര്‍ത്ഥതയാണ് ഇനി അറിയേണ്ടതെന്നും യുെ്രെകന് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്കുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് യുെ്രെകന് നന്ദി അറിയിച്ചു. റഷ്യക്കെതിരെ ട്രംപിന്റെ ഭരണകൂടം ഉപരോധം ശക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഈ നന്ദി പറച്ചില്. ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ലഫ്റ്റനന്റ് ജനറല്‍ കീത്ത് കെല്ലോഗും റഷ്യയിലേക്കും യുെ്രെകനിലേക്കും യാത്ര നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇസ്താംബൂളില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ തടസ്സപ്പെട്ടെന്നും തടവുകാരെ കൈമാറുന്ന കാര്യത്തില്‍ മാത്രമാണ് മോസ്കോ ഇടപെടുന്നതെന്നും യുക്രേനിയന്‍ അധികൃതര്‍ അറിയിച്ചു. പുടിന് നേരിട്ട് ഇടപെടാതെയുള്ള സമാധാനശ്രമങ്ങളോട് യുെ്രെകന് താല്‍പ്പര്യപ്പെടുന്നില്ല. സെലെന്‍സ്കിയുടെ പ്രസിഡണ്ട് പദവിയുടെ കാലാവധി കഴിഞ്ഞ വര്‍ഷം അവസാനിച്ചിരുന്നു. യുദ്ധ സാഹചര്യങ്ങളാല്‍ അദ്ദേഹം തുടരുകയാണ്. എന്നാല്‍ സെലെന്‍സ്കിക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള നിയമപരമായ സാധുതയെ സംശയനിഴലില്‍ നിര്‍ത്താനാണ് റഷ്യ ശ്രമിക്കുന്നത്. ഇതാണ് പുടിന്റെ നേരിട്ടുള്ള ഇടപെടല്‍ ആവശ്യപ്പെടുന്നതിന്റെ കാരണങ്ങളിലൊന്ന്.
കൂടാതെ റഷ്യക്ക് സമാധാനം കൊണ്ടുവരാന്‍ ആത്മാര്‍ത്ഥമായ താല്‍പ്പര്യമില്ലെന്നാണ് യുെ്രെകന് കരുതുന്നത്. പെസ്കോവിന്റെ ഇപ്പോഴത്തെ പ്രസ്താവന സംഘര്‍ഷം നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണെന്നും, അവരുടെ നിലപാടില്‍ വ്യക്തമായൊന്നുമില്ല എന്ന് സെലെന്‍സ്കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആന്‍ഡ്രി യെര്‍മാക് എക്സില്‍ കുറിച്ചു.
'യുെ്രെകനിന്റെ നിലപാട് വ്യക്തമാണ്. ഒരു ഉന്നതതല യോഗത്തിന് ഞങ്ങള്‍ തയ്യാറാണ്. സമാധാനത്തെ ആത്മാര്‍ത്ഥമായി വിലമതിക്കുന്ന ഞങ്ങളെ പിന്തുണയ്ക്കുന്നയാളുകള് യുെ്രെകനിന്റെ ഈ നിലപാടിനെ പിന്തുണയ്ക്കുന്നുണ്ട്. ഒരു കൂടിക്കാഴ്ച നടക്കേണ്ടത് അത്യാവശ്യമാണ്,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുട്ടിനും സെലെന്‍സ്കിയും തമ്മില്‍ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു; സുപ്രധാന അറിയിപ്പുമായി ദിമിത്രി പെസ്കോവ്
