ഓസ്റ്റിന്‍, ടെക്‌സസ്: പ്രളയക്കെടുതികളുടെ സമയത്ത് സംസ്ഥാനം വിട്ടുപോയ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരായ ടെക്‌സസ് ഹൗസ് അംഗങ്ങളെ അറസ്റ്റ് ചെയ്യാന്‍ ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് ഉത്തരവിട്ടു.
ടെക്‌സാസിലെ ജനങ്ങളോടുള്ള തങ്ങളുടെ കടമയില്‍ നിന്ന് ഹൗസ് അംഗങ്ങള്‍ ഒളിച്ചോടിയെന്ന് ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാനം വിട്ട് പുറത്തുപോയതിലൂടെ, വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്കും വസ്തുനികുതി ഇളവുകള്‍ക്കും വേണ്ടിയുള്ള നിര്‍ണായക നിയമനിര്‍മ്മാണം തടസ്സപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിന്റെ ഭാഗമായി, ഹൗസ് ചേംബറിലേക്ക് മടങ്ങാന്‍ അംഗങ്ങളെ നിര്‍ബന്ധിതരാക്കുന്നതിനുള്ള അറസ്റ്റ് വാറണ്ടുകള്‍ സ്പീക്കര്‍ ഡസ്റ്റിന്‍ ബറോസ് പുറപ്പെടുവിച്ചു. ഈ ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍, കടമയില്‍ നിന്ന് ഒളിച്ചോടിയ ഏതൊരു അംഗത്തെയും കണ്ടെത്തി അറസ്റ്റ് ചെയ്യാനും ഹൗസ് ചേംബറിലേക്ക് തിരികെ കൊണ്ടുവരാനും ഗവര്‍ണര്‍ അബോട്ട് ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റിക്ക് നിര്‍ദ്ദേശം നല്‍കി. കാണാതായ എല്ലാ ഡെമോക്രാറ്റിക് ഹൗസ് അംഗങ്ങളെയും കണ്ടെത്തി ടെക്‌സസ് ക്യാപിറ്റലില്‍ എത്തിക്കുന്നത് വരെ ഈ ഉത്തരവ് പ്രാബല്യത്തില്‍ തുടരും.
