തിരുവനന്തപുരം: പ്രേംനസീറിന്റെ മകനും ചലച്ചിത്ര താരവുമായിരുന്ന ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. തിരുവനന്തപുരത്ത് ആശുപത്രിയിലായിരുന്നു അന്ത്യം.
അന്‍പതിലേറെ സിനിമകളില്‍ ഷാനവാസ് വേഷമിട്ടിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്‌റ്റേഴ്‌സ് ബിരുദമുള്ള ഷാനവാസ് ബാലചന്ദ്രമേനോന്‍ സംവിധാനം നിര്‍വഹിച്ച പ്രേമഗീതങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. 2022ല്‍ പുറത്തിറങ്ങിയ ജനഗണമന എന്ന പ്രിഥ്വിരാജ് ചിത്രത്തിലാണ് ഒടുവില്‍ വേഷമിട്ടത്.
ഏറെക്കാലയമായി മലേഷ്യയിലാണ് താമസിക്കുന്നത്. ആയിഷ ബീവിയാണ് ഷാനവാസിന്റെ ഭാര്യ. പ്രേംനസീറിന്റെ മൂത്ത സഹോദരി സുലൈഖാ ബീവിയുടെ മകളാണ് ആയിഷ ബീവി. ഷമീര്‍ ഖാന്‍, അജിത് ഖാന്‍ എന്നിവരാണ് മക്കള്‍.