റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങുന്ന ഇന്ത്യയുടെ നടപടി അംഗീകരിക്കാനാവില്ല: മില്ലര്‍

റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങുന്ന ഇന്ത്യയുടെ നടപടി അംഗീകരിക്കാനാവില്ല: മില്ലര്‍

ന്യൂയോര്‍ക്ക്: റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങുന്ന ഇന്ത്യയുടെ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഡോണള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവ് സ്റ്റെഫാന്‍ മില്ലര്‍ പറഞ്ഞു. റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങുന്നതിലൂടെ യുക്രെയ്ന്‍ യുദ്ധത്തിന് ഇന്ത്യ സാമ്പത്തിക സഹായം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയതാണെന്നും മില്ലര്‍ പറഞ്ഞു.

റഷ്യന്‍ ക്രൂഡോയില്‍ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്നാണ് ട്രംപ് വിശ്വസിക്കുന്നതെന്നും  ചൈനയോടൊപ്പമാണ് റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നതെന്നറിഞ്ഞാല്‍ ജനങ്ങള്‍ ഞെട്ടുമെന്നും മില്ലര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്കെതിരേ 25 ശതമാനം തീരുവ പ്രഖ്യാപിച്ച ട്രംപ് റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങുന്നതിന് അധിക നികുതി ചുമത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മില്ലര്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങുന്ന ഇന്ത്യയുടെ നടപടി അംഗീകരിക്കാനാവില്ല: മില്ലര്‍