ടൊറന്റോ: ആല്‍ബെര്‍ട്ട പ്രവിശ്യയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിക്കാനുള്ള തീരുമാനം കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ശനിയാഴ്ച വ്യക്തമാക്കിയതിന് പിന്നില്‍ വിതരണ ശൃംഖലകളില്‍ ഇന്ത്യയ്ക്കുള്ള മികച്ച സ്ഥാനം.
പ്രധാനമന്ത്രി മോഡിയെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറ്റ് ജി 7 അംഗ രാജ്യങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് ക്ഷണം നടത്തിയതെന്ന് കാര്‍ണി പറഞ്ഞു.
ഇന്ത്യയുടെ സാന്നിധ്യം അത്യാവശ്യമാണെന്ന് ജി7 രാജ്യങ്ങളുടെ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ട ചില രാജ്യങ്ങളുണ്ടെന്നും ജി 7 ചെയര്‍മാനെന്ന നിലയില്‍ താന്‍ മറ്റുള്ളവരുമായി കൂടിയാലോചിച്ച് തീരുമാനങ്ങള്‍ എടുക്കുകയായിരുന്നുവെന്നും കാര്‍ണി പറഞ്ഞു.
2023-ല്‍ ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മില്‍ ബന്ധം വഷളായിരുന്നു. പ്രസ്തുത സംഭവത്തിന്റെ അന്വേഷണത്തിനിടെ പ്രധാനമന്ത്രി മോഡിയെ ക്ഷണിച്ചതിന് രാഷ്ട്രീയ എതിരാളികള്‍ കാനഡ പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന് ശേഷമാണ് കാര്‍ണിയുടെ പരാമര്‍ശമുണ്ടായത്.
ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയെന്നും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണെന്നും നിരവധി വിതരണ ശൃംഖലകളുടെ കേന്ദ്രബിന്ദുവാണെന്നും അതിനാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചത് അര്‍ഥവത്താണെന്നും കാര്‍ണി പറഞ്ഞു.
സുരക്ഷ, ഊര്‍ജ്ജം എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്ന അന്തര്‍സര്‍ക്കാര്‍ രാഷ്ട്രീയ, സാമ്പത്തിക ഫോറത്തില്‍ ഇന്ത്യയുടെ സാന്നിധ്യം അനിവാര്യമാണെന്ന് കാര്‍ണി ഊന്നിപ്പറഞ്ഞു.
നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ന്യൂഡല്‍ഹിയുടെ പങ്കുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പരസ്യമായി ആരോപിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യ- കാനഡ ബന്ധം വഷളായത്. ഈ ആരോപണങ്ങള്‍ ഇന്ത്യ ആവര്‍ത്തിച്ച് നിഷേധിച്ചിട്ടുണ്ട്.
ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തകന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് താന്‍ വിശ്വസിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് കാര്‍ണി ഇതുവരെ പ്രതികരിച്ചിട്ടില്ല.
