ഏഴു ദിവസം: ഏഴ് ഭൂഖണ്ഡങ്ങള്‍; ഏഴ് മാരത്തണുകള്‍- ഇത് 62കാരന്‍ റെഗ് വില്ലിക്

ഏഴു ദിവസം: ഏഴ് ഭൂഖണ്ഡങ്ങള്‍; ഏഴ് മാരത്തണുകള്‍- ഇത് 62കാരന്‍ റെഗ് വില്ലിക്


വാന്‍കൂവര്‍: ഏഴു ദിവസം, ഏഴ് ഭൂഖണ്ഡങ്ങള്‍, ഏഴു മാരത്തണ്‍- റെഗ് വില്ലിക് എന്ന 62കാരന്‍ പൂര്‍ത്തിയാക്കിയ ഓട്ടത്തിന്റെ കഥയാണിത്. താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും കഠിനമായ കാര്യമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചതെങ്കിലും ഓരോ മത്സരത്തിനു ശേഷം അടുത്തതിനുള്ള തയ്യാറെടുപ്പായിരിക്കും ഈ മനുഷ്യന്‍ നടത്തുന്നത്. 

2024 നവംബര്‍ 21-ന് ഗ്രേറ്റ് വേള്‍ഡ് റേസില്‍ പങ്കെടുത്ത 60 മത്സരാര്‍ഥികളില്‍ 19-ാം സ്ഥാനക്കാരനായിരുന്നു സ്പിരിറ്റ്‌വുഡ് സാസ്‌കില്‍ നിന്നുള്ള റെഗ് വില്ലിക്. 

12 വര്‍ഷം മുമ്പ് റെജീനയില്‍ നടന്ന തന്റെ ആദ്യ മാരത്തണില്‍ പങ്കെടുത്തതിന് ശേഷമാണ് ദീര്‍ഘദൂര ഓട്ടത്തില്‍ താത്പര്യമുണ്ടായതെന്ന് വില്ലിക് പറയുന്നു.

'ബോസ്റ്റണ്‍, ബെര്‍ലിന്‍, ടോക്കിയോ, ലണ്ടന്‍, ഷിക്കാഗോ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നടക്കുന്ന ആറ് പ്രധാന മാരത്തണുകളും താന്‍ പങ്കെടുത്തതായി അദ്ദേഹം പറയുന്നു.  അതിനു പിന്നാലെയാണ് അദ്ദേഹം ഗ്രേറ്റ് വേള്‍ഡ് റേസിലേക്കെത്തിയത്.

വിരമിച്ചതിന് ശേഷം ഇപ്പോള്‍ വാന്‍കൂവറിലാണ് അദ്ദേഹം താമസിക്കുന്നത്. മാരത്തണുകള്‍ വരെ താന്‍ സാവധാനത്തിലുള്ളതും സ്ഥിരമായതും കഠിനമായതുമായ ഓട്ടം പരിശീലിച്ചതായി വില്ലിക് പറയുന്നു. ഇവന്റുകള്‍ക്കിടയില്‍ വിശ്രമ- വീണ്ടെടുപ്പ് കാലഘട്ടങ്ങള്‍ ഉണ്ടാകില്ലെന്ന് അറിയാവുന്ന അദ്ദേഹത്തിന്റെ പരിശീലന രീതി കൂടുതല്‍ സങ്കീര്‍ണ്ണമായിരുന്നു.

ആദ്യത്തെ മാരത്തണിന് അന്റാര്‍ട്ടിക്കയിലേക്കാണെത്തിയത്. അവിടെ കഠിനമായ തണുപ്പായിരുന്നിട്ടും തന്റെ വിയര്‍പ്പ് മഞ്ഞുപാളിയായി മാറിയെങ്കിലും ഓടാന്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണതെന്ന് അദ്ദേഹം പറയുന്നു. മൈനസ് 26 ഡിഗ്രി സെല്‍ഷ്യസില്‍ സൂര്യനു കീഴെ ഓടിയത് മനോഹരമായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. 

സസ്‌കാച്ചെവാനില്‍ നിന്നുള്ളതും ചെറുപ്പത്തില്‍ ഹോക്കി കളിച്ചതും ശരിക്കും സഹായിച്ചുവെന്നാണ് അദ്ദേഹം കരുതുന്നത്. 

അന്റാര്‍ട്ടിക്കയ്ക്ക് ശേഷം ഓട്ടക്കാര്‍ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ റേസുകളിലേക്ക് നീങ്ങി. പെര്‍ത്ത്, ഓസ്‌ട്രേലിയ; തുര്‍ക്കിയിലെ ഇസ്താംബൂളില്‍ രണ്ടെണ്ണം (യൂറോപ്പും ഏഷ്യയും ഉള്‍പ്പെടുന്നത്)- ഇവയില്‍ ഏറ്റവും കഠിനമായത് കൊളംബിയയിലെ കാര്‍ട്ടജീനയിലേതായിരുന്നു- 35 ഡിഗ്രി സെല്‍ഷ്യല്‍സ് താപവും 91 ശതമാനം ഈര്‍പ്പവുമുണ്ടായിരുന്നതിനാല്‍ തന്റെ ജീവിതത്തില്‍ ചെയ്ത ഏറ്റവും കഠിനമായ ഓട്ടമായിരുന്നു. തനിക്ക് മാത്രമല്ല, മറ്റെല്ലാവര്‍ക്കും ഇതേ അനുഭവം തന്നെയായിരുന്നുവെന്നും അദ്ദേഹം വിശദമാക്കി. 

തൊട്ടുപിന്നാലെയാണ് അവസാന മത്സരത്തിനായി മിയാമിയിലെത്തിയത്. യാത്രയ്ക്കും ഓട്ടത്തിനും ഇടയില്‍ വിശ്രമത്തിന് സമയമൊന്നും ലഭിച്ചില്ലെന്നും വിമാനങ്ങള്‍ അവരുടെ താമസ കേന്ദ്രങ്ങള്‍ പോലെയായെന്നും വില്ലിക് പറയുന്നു.

ഓട്ടക്കാര്‍ക്ക് നന്നായി ഭക്ഷണം ലഭിക്കുകയും ജലാംശം നിലനിര്‍ത്താനുള്ള വഴികളുണ്ടാവുകയും ചെയ്തു. എന്നാല്‍ ഉറക്കക്കുറവ് പ്രതീക്ഷിച്ചതിലും ബുദ്ധിമുട്ടായിരുന്നുവെന്ന് വില്ലിക് പറയുന്നു.

'ഈ 7-7-7 മാരത്തണ്‍ നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കല്‍ ചെയ്യുന്ന ഒന്നാണ്.' അദ്ദേഹം പറയുന്നു. 'ഇത് ഞാന്‍ ഇനിയൊരിക്കലും ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒന്നല്ല' എന്നും അദ്ദേഹം വിശദമാക്കുന്നു.

ഏഴു ദിവസം: ഏഴ് ഭൂഖണ്ഡങ്ങള്‍; ഏഴ് മാരത്തണുകള്‍- ഇത് 62കാരന്‍ റെഗ് വില്ലിക്