തണല്‍ സന്ധ്യ- 2025 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തണല്‍ സന്ധ്യ- 2025 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


ഒന്റാരിയോ: തണല്‍ കാനഡ ഒരുക്കുന്ന മെഗാ മ്യൂസിക്കല്‍ കള്‍ച്ചറല്‍ പ്രോഗ്രാം തണല്‍ സന്ധ്യയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. മെയ് 3-ാം തിയ്യതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് സ്‌കാര്‍ബൊറോ സെയിന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ കാത്തോലിക് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. സംഗീതം, നൃത്തം, ലൈവ് ഓര്‍ക്കസ്ട്ര തുടങ്ങി ഉത്തമ കലാസാംസ്‌കാരിക പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

ദാരിദ്ര്യത്താലും രോഗത്താലും ദുരിതമനുഭവിക്കുന്ന നിര്‍ധനരായവര്‍ക്ക് ജാതി മത വര്‍ണ്ണ വ്യത്യാസം ഇല്ലാതെ കൈത്താങ്ങോരുക്കുന്ന തണല്‍ കാനഡ, കാനഡയിലെ ഏറ്റവും അറിയപ്പെടുന്ന നോണ്‍ പ്രോഫിറ്റബിള്‍ ഓര്‍ഗനൈസേഷനുകളില്‍ ഒന്നാണ്. തണല്‍ കാനഡയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുവാന്‍ ഈ മെഗാ പ്രോഗ്രാമില്‍ പങ്കെടുത്ത് ഇതിനെ ഒരു വന്‍ വിജയം ആക്കിത്തീര്‍ക്കണമെന്നു സ്‌നേഹ പൂര്‍വം അഭ്യര്‍ഥിക്കുന്നു.

പണത്തിന്റെ ദൗര്‍ലഭ്യം കാരണം തീര്‍പ്പാക്കാന്‍ സാധിക്കാത്ത നിരവധി അഭ്യര്‍ഥനകളുണ്ട്. തണല്‍ കാനഡയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുവാന്‍ തണല്‍ കാനഡയുടെ അംഗത്വം എടുത്തു വിജയമാക്കിത്തീര്‍ക്കണം. പുതിയ രജിസ്ട്രേഷനുള്ള ലിങ്കും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. രോഗത്താല്‍ വലയുന്നവര്‍ക്കു ആശ്വാസത്തണല്‍ ആകുവാന്‍ കൈകോര്‍ക്കാം

http://www.thanalcanada.com/membership-form.html

കൂടുതല്‍ വിവരങ്ങള്‍ക്ക്  വിളിക്കുക (647) 8569965, (647) 9963707, (416) 8772763, (647) 5318115, (647) 8953078, (647) 7215770. ഋാമശഹ: thanalcanada@gmail.com

തണല്‍ സന്ധ്യ- 2025 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി