വാഷിംഗ്ടണ്‍: സെനറ്റില്‍ ദീര്‍ഘകാലമായി രണ്ടാം സ്ഥാനത്തുള്ള ഡെമോക്രാറ്റായ ഡിക്ക് ഡര്‍ബിന്‍ അടുത്ത വര്‍ഷം അവസാനത്തോടെ വിരമിക്കാന്‍ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചു. ഇതോടെ ചേംബറിലെ നേതൃസ്ഥാനത്തും ഇല്ലിനോയിയിലെ പ്രൈമറിയിലും പിന്തുടര്‍ച്ചക്കാരുടെ പോരാട്ടത്തിന് തുടക്കമായി.
യു എസ് സെനറ്ററെന്ന പദവി ശരിക്കും ഇഷ്ടപ്പെട്ടിരുന്നതിനാല്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കുന്നത് എളുപ്പമായിരുന്നില്ലെന്ന് ഡിക്ക് ഡര്‍ബിന്‍ പറഞ്ഞു. എന്നാല്‍ പന്തം കൈമാറേണ്ട സമയമായെന്ന് തന്റെ ഹൃദയം പറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ കാലാവധി അവസാനിക്കുമ്പോള്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിക്കുന്നതായി അദ്ദേഹം പറഞ്ഞു.
1996 മുതല്‍ ചേംബറില്‍ സേവനമനുഷ്ഠിച്ചിട്ടുള്ളതും 2005 മുതല്‍ സെനറ്റ് ഡെമോക്രാറ്റിക് വിപ്പായും സേവനമനുഷ്ഠിച്ചിട്ടുള്ളതുമായ 80കാരനായ ഡര്‍ബിന്‍ സ്ഥാനമൊഴിയുമെന്ന് വളരെക്കാലമായി പ്രതീക്ഷിച്ചിരുന്നു. അന്തരിച്ച ഹാരി റീഡിന്റെ ചീഫ് ഡെപ്യൂട്ടി എന്ന നിലയിലും നിലവില്‍ സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമറിനൊപ്പം നില്‍ക്കുന്നതുമായ പാര്‍ട്ടി നേതാവുമായി അദ്ദേഹത്തിന് സ്വാധീനമുണ്ട്. അടുത്ത വര്‍ഷം വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു പകരം വിരമിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുന്ന നാലാമത്തെ സെനറ്റ് ഡെമോക്രാറ്റാണ് ഡര്‍ബിന്‍.
വിരമിക്കല്‍ പ്രഖ്യാപനത്തോടെ ഇല്ലിനോയിയില്‍ രാജ കൃഷ്ണമൂര്‍ത്തി, റോബിന്‍ കെല്ലി, ലോറന്‍ അണ്ടര്‍വുഡ്, ഇല്ലിനോയിസ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ജൂലിയാന സ്ട്രാറ്റണ്‍ തുടങ്ങിവയര്‍ക്കാണ് സാധ്യതകള്‍ കല്‍പിക്കപ്പെടുന്നത്.
സെനറ്റില്‍ ഡര്‍ബിന് പകരക്കാരനാകാനുള്ള നേതൃത്വ പോരാട്ടവും ആരംഭിക്കും. സെനറ്റര്‍മാരായ ബ്രയാന്‍ ഷാറ്റ്‌സ്, ആമി ക്ലോബുച്ചാര്‍, പാറ്റി മുറെ എന്നിവര്‍ക്കാണ് സാധ്യത കരുതപ്പെടുന്നത്.
പ്രഖ്യാപനത്തിന് പിന്നാലെ ഷുമര്‍ ഡര്‍ബിന് നന്ദി പറഞ്ഞു. ഡര്‍ബിന്‍ വിശ്വസ്ത പങ്കാളിയാണെന്നും പതിറ്റാണ്ടുകളായി സെനറ്റിലെ ഏറ്റവും ആദരണീയമായ ശബ്ദങ്ങളില്‍ ഒരാളാണെന്നും ഷുമര്‍ വ്യക്തമാക്കി.