ഒട്ടാവ : ഇന്ത്യയുമായി മാസങ്ങളായി ഇടഞ്ഞുനില്‍ക്കുന്ന കാനഡ പഹല്‍ഗാമിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് മൗനം വെടിഞ്ഞു. ആക്രമണത്തെ അപലപിച്ച് കാനഡയുടെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍നി രംഗത്തെത്തി. ആക്രമണം നടന്ന് മുപ്പതുമണിക്കൂറിനുശേഷമാണ് കാനഡ ഇന്ത്യയ്ക്കുനേരെയുണ്ടായ ഭീകരാക്രമണത്തെ ഔദ്യോഗികമായി അപലപിച്ച് രംഗത്തുവന്നത്.
ജമ്മു കശ്മീരിലെ ഭീകരാക്രമണം എന്നെ ഞെട്ടിച്ചു. നിരപരാധികളായ സാധാരണക്കാരെയും വിനോദസഞ്ചാരികളും കൊലപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തത് അര്‍ത്ഥശൂന്യവും ഞെട്ടലുളവാക്കുന്ന ഹിംസാത്മക പ്രവൃത്തിയാണ്. കാനഡ ഈ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഭീകരാക്രമണത്തിന് ഇരകളായവരെയും അവരുടെ കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നു' – മാര്‍ക്ക് കാര്‍നി സമൂഹമാധ്യമത്തില്‍ കുറിച്ചു
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ ഉള്‍പ്പെടെ കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയപ്പോള്‍ ജി7 കൂട്ടായ്മയിലെ അംഗം കൂടിയായ കാനഡയുടെ മൗനം പ്രതിഷേധത്തിനിടയാക്കിയിരുന്നു. കനേഡിയന്‍ പ്രതിപക്ഷ നേതാവ് പിയേര്‍ പൊളിയേവ് ഭീകരാക്രമണത്തെ അപലപിച്ച് നാലര മണിക്കൂറിനു ശേഷമാണ് കാനഡ ഔദ്യോഗിക പ്രതികരിച്ചതെന്നതും ശ്രദ്ധേയമാണ്. പാക്കിസ്താന്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ നിഴല്‍ സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആണ് വിനോദ സഞ്ചാരികളെയും നാട്ടുകാരെയുമടക്കം 26 പേരെ കൊലപ്പെടുത്തിയത്.
മൗനം വെടിഞ്ഞ് കാനഡ: പഹല്‍ഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍നി
