പഹല്‍ഗാം; കര്‍ണാടക സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം ധനസഹായം

പഹല്‍ഗാം; കര്‍ണാടക സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം ധനസഹായം


ബംഗളൂരു: പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരിച്ച കര്‍ണാടക സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 10 ലക്ഷം രൂപയാണ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചത്.

കര്‍ണാടക സ്വദേശികളായ രണ്ടു പേരായിരുന്നു ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ശിവമോഗ വിജയനഗര്‍ സ്വദേശിയായ മഞ്ജുനാഥ റാവു, വ്യവസായി ഭരത് ഭൂഷന്‍ എന്നിവരാണ് മരിച്ചത്.

വിനേദയാത്രക്കായി പഹല്‍ഗാമിലെത്തിയ ഇവര്‍ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരാക്രമണം നടക്കുന്ന സമയം കര്‍ണാടക സ്വദേശികളായ 12 പേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നാണ് വിവരം.