ടൊറന്റോ: മലയാളി യുവതി മിസ്സ് കാനഡ നൊവാകോസ്‌മോ 2025 കിരീടം ചൂടി. 20 കാരിയായ ലിനോര്‍ സൈനബ് ആണ് ശ്രദ്ധേയമായ ദേശീയ അംഗാകാരം നേടിയത്. 2024ല്‍ മിസ് ഒട്ടാവ ആയി കിരീടമണിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് പുതിയ അംഗീകാരം ലിനോര്‍ സൈനബിനു സ്വന്തമായത്. ലിനോറിന്റെ ഡെഡിക്കേഷന്‍, കരിസ്മ, പാഷന്‍ എന്നിവയാണ് അവരെ ദേശീയ അംഗീകാരത്തിന് അര്‍ഹയാക്കിയതെന്ന് ജഡ്ജിംഗ് പാനല്‍ അഭിപ്രായപ്പെട്ടു.
2025 ഒക്ടോബറില്‍, നോവകോസ്‌മോ വേള്‍ഡ്‌വൈഡ് മത്സരത്തില്‍ അന്താരാഷ്ട്ര വേദിയില്‍ ലിനോര്‍ കാനഡയെ പ്രതിനിധീകരിച്ച് മത്സരിക്കും. ലോകതലത്തില്‍, കാനഡയെ പ്രതിനിധീകരിക്കാന്‍ ഏറ്റവും മികച്ചതെന്ന് അവര്‍ വിശ്വസിക്കുന്ന ഗുണങ്ങള്‍ ലിനോറില്‍ ഉള്ളതായി നോവാകോസ്‌മോ ഓര്‍ഗനൈസേഷന്‍ ലെനോറിനെ പ്രശംസിച്ചു.
കാല്‍ഗറി ഫുട് ഹില്‍സ് ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം ഡോക്ടര്‍ മുഹമ്മദ് ലിബാബിന്റെയും ഫാത്തിമാ റഹ്മാന്റേയും മക്കളില്‍ മൂത്ത ആളാണ് ലിനോര്‍. മുഹമ്മദ് ഇമ്രാന്‍, ഡന്നിയാല്‍ എന്നിവര്‍ ആണ് സഹോദരന്മാര്‍.
നാട്ടില്‍ ആലുവ സ്വദേശിയാണ് ഡോ: മുഹമ്മദ് ലിബാബ് കറുപ്പംവീട്ടില്‍ കുടുംബാഗമാണ്, ഭാര്യ ഫാത്തിമ റഹ്മാന്‍ . ഏറ്റുമാനൂര്‍ സ്വദേശികളായ സുല്‍ഫിയ റഹ്മാന്റെയും സിദ്ദിക് റഹ്മാന്റെയും കൊച്ചുമകളാണ് ലെനോര്‍. 1998 ലെ മിസ്സ് വേള്‍ഡ് ആയ ലിനോര്‍ അബര്‍ജിലിന്റെ നേട്ടത്തില്‍ ആകൃഷ്ഠയായാണ് തന്റെ 'അമ്മ തനിക്കു ലിനോര്‍ സൈനബ് എന്ന് പേരിട്ടത് എന്ന് ലിനോര്‍ പറഞ്ഞു. കൂടാതെ ഈ സംഭവം ലിനോറിനു ബ്യൂട്ടി പേജന്റ് കളില്‍ പങ്കെടുക്കാന്‍ ഒരു വലിയ പ്രചോദനം ആയിരുന്നു.
ഇന്ത്യയുടെയും കാനഡയുടെയും സംസ്‌കാരങ്ങളില്‍ ഒരുപോലെ വളര്‍ന്ന ലിനോര്‍, മനുഷ്യാവകാശം, സമത്വം, ഇന്റര്‍സെക്ഷണല്‍ ഫെമിനിസം തുടങ്ങിയ മൂല്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. ഇന്‍ക്ലൂസിവിറ്റി പ്രൊമോട്ട് ചെയ്യുന്ന പ്ലാറ്റ്‌ഫോമായ സ്‌കിന്‍കളേര്‍ഡ് ക്രയോണ്‍സിന്റെ സ്ഥാപക കൂടിയാണ് ലിനോര്‍.
ലെനോര്‍ നിലവില്‍ ഓട്ടവ യൂണിവേഴ്‌സിറ്റിയില്‍ പ്രീലോയില്‍ ബിരുദത്തിന് പഠിക്കുകയാണ്. അതോടൊപ്പം നൃത്തം, മോഡലിംഗ്, ദൃശ്യകല എന്നിവയുള്‍പ്പെടെയുള്ള നിരവധി മേഖലകളില്‍ മികവ് തെളിയിച്ചിട്ടുള്ള ലിനോര്‍, ലോക്കല്‍ ഹോം ഷെല്‍ട്ടറുകളില്‍ സന്നദ്ധ സേവനം സേവനം ചെയ്യന്നതിനോടൊപ്പം വളര്‍ന്നുവരുന്ന തലമുറയ്ക്ക് ആത്മവിശ്വാസം,ലക്ഷ്യബോധം പകര്‍ന്ന് നല്‍കുന്നതിനുള്ള പൊതു പ്രസംഗവേദികളിലെ സ്ഥിര സാന്നിധ്യം കൂടിയാണ് ലിനോര്‍.
