അഡ്വ. ഡീന്‍ കുര്യാക്കോസ് എം പിയുടെ അമ്മ നിര്യാതയായി

അഡ്വ. ഡീന്‍ കുര്യാക്കോസ് എം പിയുടെ അമ്മ നിര്യാതയായി

തൊടുപുഴ: അഡ്വ. ഡീന്‍ കുര്യക്കോസ് എം പിയുടെ മാതാവ് പൈങ്ങോട്ടൂര്‍ ഏനാനിക്കല്‍ റോസമ്മ കുര്യാക്കോസ് (68) നിര്യാതയായി. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 19ന് വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് വീട്ടില്‍ സംസ്‌കാര ശുശ്രൂഷ ആരംഭിക്കും. സംസ്‌കാരം കുളപ്പുറം കാല്‍വരിഗിരി പള്ളി സെമിത്തേരിയില്‍. ജൂലൈ 18 വ്യാഴാഴ്ച വൈകിട്ട് 4ന് മൃതദേഹം വീട്ടില്‍ എത്തിക്കും. ഭര്‍ത്താവ്: അഡ്വ. എ എം കുര്യാക്കോസ്. മറ്റുമക്കള്‍: ജീന്‍ കുര്യാക്കോസ് (ഓസ്‌ട്രേലിയ), അഡ്വ. ഷീന്‍ കുര്യാക്കോസ്. മരുമക്കള്‍: രശ്മി ജീന്‍, ഡോ. നീത പോള്‍, സുരമ്യ ജോണ്‍. പോത്താനിക്കാട് കുളപ്പുറം റോഡിലാണ് ഭവനം.